വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് ജീവനക്കാര്‍ പണം മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വത്തിലെ ഉന്നതര്‍ മുക്കി. 2014 ഫെബ്രുവരി 9ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറിട്ടും മോഷടിതാക്കള്ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകാത്തതിനാല്‍ മോഷണം നടത്തിയ അമ്പലകള്ളന്മാര് വീ്ണ്ടും സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു. ദേവസ്വം വിജിലന്‍സ് എസ്.പി. സി.പി ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് കാണിക്കവഞ്ചി മോഷണം പുറംലോകമറിയുന്നത്. 2013 ഡിസംബര്‍ 13ന് രാത്രി 11.30 നും 12.30 ഇടയിലാണ് മോഷണം നടന്നതെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു സ്ട്രോങ്റും ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡുമാരായ റ്റി.എസ്. നിശാന്ത്, എന്‍. സുരേഷ് എന്നിവര്‍ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ചുറ്റമ്പലത്തിന്റെ വടക്കുവശത്തഉള്ള വാതില്‍ തുറന്ന് അതുവഴി നാലമ്പലത്തിനകത്തു കയറി കാണിക്കവഞ്ചിയില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ച് വടക്കുവശത്തുള്ള വാതിലില്‍ കൂടി പുറത്തിറങ്ങി നിഷാന്ത് ഗാര്‍ഡു റൂമിലേക്കും, സുരേഷ് ക്ഷേത്രകുളത്തിന്റെ വടക്കു വശത്തുള്ള കടവിലേക്കും പോയി. ദേവസ്വത്തില്‍ കിടമുറ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചര്‍ പി.എസ്. സന്തോഷ്കുമാര്‍, പാത്രം തേയ്പ് കെ.ആര്. രതീഷ് എന്നിവര്‍ സംഭവം നേരിട്ട് കണ്ടിരുന്നു
ദേവസ്വംഗാര്ഡു നാലമ്പലത്തിനുള്ളിലേക്കു രാത്രിയില്‍ കയറിയ വിവരം അറിഞ്ഞ് തത്സമയം ദേവസ്വം ക്യാമ്പ്ഷെഡ്ഡില് നിന്ന് എത്തിയ സംബന്ധി കെ.ബി. ഗോപകുമാര്‍, ഉദയാനാപുരം സബ്ഗ്രൂപ്പ് ഓഫീസര്‍ റ്റി.എം. വിജയന്‍പിള്ള ഇവരെ കാണുകയും ഗാര്‍ഡ് എന്‍. സുരേഷ് പോയ ക്ഷേത്രകുളക്കടവില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ 6,200 രൂപായും, നാണയങ്ങളും കണ്ടെടുക്കുകയും ചെയ്തു. തുക ഉണക്കി തിരികെ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കാനായി സംബന്ധി കെ.ബി. ഗോപകുമാറിനെ ഏല്പിച്ചു. മോഷണ വിവരം ഇവര്‍ എല്ലാവരും മറച്ചുവയ്ച്ച് മോഷണം ചെയ്തവരെ സഹായിച്ചു എന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും വിജിലന്‍സ് ശുപാര്‍ശചെയ്യുന്നു. ദീര്‍ഘകാലം വൈക്കം ദേവസ്വത്തില്‍ സ്ട്രോം റൂം ഗാര്‍ഡുമാരായ ജോലിനോക്കികോണ്ടിരിക്കുന്ന പി. പ്രകാശ്, ഇ.വി. ഓമനക്കുട്ടന്, ബി. ദിലീപ് കുമാര്‍ എന്നിവരെ സ്ഥലം മാറ്റാനും മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ വൈക്കം ദേവസ്വത്തില്‍ ജോലിചെയ്ത ജീവനക്കാരെ മറ്റ് ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റാനം ദേവസ്വം ബോര്‍ഡിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടും ഒരു നടപടിയും എടുക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുകയാണ് ദേവസ്വം ഉന്നതന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: