കോട്ടയം: ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയില്‍ ജൂണ്‍ അഞ്ചു മുതല്‍ 11 വരെ ആചരിച്ച ജലജന്യ രോഗനിയന്ത്രണ വാരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറും പൊതുസമ്മേളനവും ഇന്ന് രാവിലെ 10.30 ന് അതിരമ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി ഡിഎംഒ ഡോ. എന്‍. പ്രിയ സ്വാഗതവും അതിരമ്പുഴ സിഎച്സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. റോസ്ലിന് ജോസഫ് നന്ദിയും പറയും. വയറിളക്ക രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനിതാ ഭാസ്കര്‍ ക്ലാസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: