കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഏകജാലകം വഴിയുളള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്മെന്റ് ലിസ്റ്റും റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തേക്കാള്‍ രണ്ട് ദിവസങ്ങള്‍ നേരത്തേ യാണ് ഇത്. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകള്‍, കോഴ്സുകള്‍ എന്നിവ സംബന്ധിച്ച തെറ്റുകള്‍ തിരുത്താന്‍ കൂടുതല്‍ സമയം ലഭിക്കും. സാങ്കേതിക പിഴവില്ലാതെയാണ് ഏകജാലക പ്രവേശനപ്രക്രിയ നടന്നുവരുന്നത്.
അപേക്ഷകര്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്മെന്റ് പരിശോധിക്കണം. ജൂണ്‍ 15ന് വൈകിട്ട് അഞ്ചു മണി വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ പേരൊഴികെയുളള തെറ്റുകള്‍ തിരുത്തുന്നതിനു അവസരമുണ്ട്, തെറ്റു തിരുത്തുമ്പോള്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഉചിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതിലേക്കായി എല്ലാ കോഴ്സുകളിലേയും ഇന്‍ഡക്സ് മാര്‍ക്കും, ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ തങ്ങള്‍ ഓപ്ഷനായി നല്കിയിട്ടുളള വിവിധ പ്രോഗ്രാമുകളിലെ ഇന്‍ഡക്സ് മാര്‍ക്ക്, വെബ്സൈറ്റില്‍ നല്കിയിട്ടുളള വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങള്‍, ലാസ്റ്റ് റാങ്ക് വിശദാംശങ്ങള്‍, പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ജൂണ്‍ 15ന് വൈകിട്ട 5 മണിക്ക് മുന്‍പായി ഉചിതമായ ഓപ്ഷനുകള്‍ ആവശ്യമെങ്കില്‍ പുതുതായി നല്‍കുകയോ പുനക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ആദ്യ അലോട്മെന്റ് ജൂണ്‍ 20ന് പ്രസിദ്ധീകരി ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: