മുണ്ടക്കയം: ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതി കാറില്‍ നിന്നും ഗ്യസ് ലീക്ക് ചെയതത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഏന്തയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ മാരുതി കാര്‍ ടൗണിന് സമീപമുള്ള ബീയര്‍ പാര്‍ലറിന് മുന്പില്. പാര്‍ക്ക് ചെയ്ത ഉടമ ഹോട്ടല്‍ അധികൃതരോട് പറയാതെ പാലയിലേക്ക് പോകുകയായിരുന്നുവത്രെ. മണിക്കൂറുകള്‍ക്ക് ശേഷം ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിവര്ക്ക് വാഹനത്തിന്റെ സമീപത്തുനിന്നും പാചക വാതകത്തിന്റെ ഗന്ധം വരുന്നതായി ഹോട്ടല്‍ അതികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ കാറിന്റെ ഗ്യാസ് കിറ്റില്‍ ലീക്ക് ഉളതായ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നുമെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മണീക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് പ്രശ്നം പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: