കടുത്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍ജി പൗലോസിനു നേരെ നടന്ന വധശ്രമക്കേസില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിനായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് കാണിച്ച് സില്‍ജിയുടെ ഭര്‍ത്താവ് പൗലോസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, ഐജി എന്നിവര്‍ക്ക് പരാതി നല്കി.
2014 നവംബര്‍ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കന്‍ ഇലക്ട്രോലൈസിസ് എന്ന ബിസിനസ് സ്ഥാപനം നടത്തുന്ന സില്‍ജിയെ ഈ രംഗത്തുണ്ടായ വൈരാഗ്യം മൂലം കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടി മാരകമായി പരിക്കേല്‍പ്പിക്കകയായിരുന്നു. കടുത്തുരുത്തി കെഎസ്പുരം പാറേ പറമ്പില്‍ ഷാജി ജോസഫിന്റെയും ഞീഴൂര്‍ വാക്കാട്ടുകരയില് കാക്കനാട്ട് വീട്ടില്‍ റെനി റെജിയുടെയും നേതൃത്വത്തിലായിരുന്നു വധശ്രമം. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് അയച്ചിരുന്നു. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതികള്‍ വീടുകളില്‍ വരികയും അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വിവരങ്ങള്‍ അതാതുസമയത്ത് പോലീസ് അധികൃതരെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് പൗലോസിന്റെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: