കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല 2015 ല്‍ നടത്തിയ ബിരുദ പരീക്ഷകളുടെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ കൈകൊള്ളാന്‍ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബി.എ/ബി.കോം ഫലങ്ങള്‍ ജൂണ്‍ 12നും ബി.എസ്.സി ഫലങ്ങള്‍ 17നും പ്രസിദ്ധീകരിക്കാനുള്ള ക്രിമീകരണങ്ങളാണ് നടത്തുന്നത്.
പ്രാക്ടിക്കല്‍, ഇന്റേണല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താത്ത കോളജുകളുടെ ഫലങ്ങള്‍ തടഞ്ഞു വെയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് (ജൂണ്‍ 11) വൈകിട്ട് 5 മണി വരെ ഇന്റേണല്‍, പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന കോളജുകളുടെ ഫലം കൂടി പ്രസിദ്ധീകരിക്കാന്‍ സര്‍വ്വകലാ ശാല ശ്രമിക്കും. സമരം നടന്നുവരുന്ന മഹാരാജാസ് കോളജിലെ ഫലപ്രഖ്യാപനം തടസ്സപ്പെട്ടേക്കും. ഇത് സംബന്ധമായ കത്ത് വൈസ് ചാന്‍സലര്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളിന് അയച്ചിട്ടുണ്ട്. ഉന്നതതല യോഗത്തില്‍ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതി കണ്‍വീനര്‍ ഡോ. എന്‍.ജയകുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ.തോമസ് ജോണ്‍ മാമ്പറ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: