കോട്ടയം: ഗാന്ധിനഗറില്‍ അപകടത്തില്‍പ്പെട്ട തലപ്പാടി ലിറ്റില്‍ കിങ്ഡം ആന്‍ഡ് സെന്റ് ജൂഡ്സ് ഗ്ലോബല്‍ സ്കൂളിന്റെ ബസ് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. താത്കാലിക ഡ്രൈവര്‍ മണര്‍കാട് സ്വദേശി ഷിജുപോളിനെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചോടെ ഗാന്ധിനഗറില്‍ മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മേബിള്‍ ബാബുവിന്റെ ദേഹത്ത് തട്ടുകയായിരുന്നു. മേബിളിനെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകളും ന്യൂറോസര്‍ജന്റെ പരിശോധനകള്‍ക്കും ശേഷം പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് കുട്ടിയെ ഡിസ്ചാര്‍ജു ചെയ്തു. സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിക്കുകയോ ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയോ ചെയ്യാതെ മെഡിക്കല്‍ കോളേജില്‍ നിന്നും തടിതപ്പിയ തലപ്പാടി ഗ്ലോബല്‍ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിയില്‍ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണുയര്‍ന്നത്.
ഗാന്ധിനഗര്‍ പോലീസുമായി സംസാരിച്ചുപ്രശ്നങ്ങള് പരിഹരിച്ചുവെന്നാണ് സ്കൂള്‍ അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞത്. സ്കൂള്വാഹനങ്ങള്ക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നതുമായി ബനധപ്പെട്ട് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണോ തലപ്പാടി സ്കൂളിലെ ഡ്രൈവറെ നിയമിച്ചിരിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് ഗാന്ധിനഗര്‍ എസ്ഐ ജന്മഭൂമിയോട് പറഞ്ഞു.
സ്കൂള്‍ ബസ് ഓടിക്കുന്നതിന് ആവശ്യമായ മുന്‍പരിചയമില്ലാത്ത ഓട്ടോറിക്ഷാ ഡ്രൈവറാണ് ബസ് ഓടിച്ചിരുന്ന ഷിജുപോളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: