കലിയുഗത്തിലെ ഖഡ്ഗിയുടെ അവതാരം ആത്മാക്കളില്‍ ഭവിച്ചുപോയ കലിയുടെ ദോഷങ്ങളാകുന്ന ദുഷ്ചിന്തകളും അന്ധവിശ്വാസങ്ങളും അക്രമവാസനയും ആത്മാക്കളില്‍ നിന്നും കലിയോടു യുദ്ധം ചെയ്തു ആത്മാക്കളില്‍ ആശ്വാസവും ആനന്ദവും നല്‍കാനാണ് ഏവരിലും ഭവിച്ചുപോയ കലിയുടെ മൂര്‍ദ്ധന്യം പലവിധത്തില്‍ വേര്‍തിരിച്ചു അന്ധകാരത്തില്‍ പെടുത്തിയിരിക്കുന്ന കാലമാണ്.
സ്വന്തം സഹോദരന്മാരെ തമ്മിലും പിതാവിനേയും പുത്രനേയും തമ്മിലും കലഹപ്രിയരാക്കി തലമുറകളിലേക്ക് വിരോധവും അജ്ഞതയും വര്‍ദ്ധിപ്പിരിക്കുന്നു. ഇതു അറിഞ്ഞുകൊണ്ടുതന്നെ ആദിനാഥനായ സ്രഷ്ടാവ് അന്ധകാരക്കുരിരുള്‍ മാറ്റാന്‍ സൂര്യനെ സൃഷ്ടിച്ചതുപോലെ ആത്മാവിലെ അന്ധകാരം മാറ്റാന്‍ മുന്നറിവായ ആ അറിവു തന്നെ തിരുവവതാരമെടുത്ത് കലിസംഹാരിയായി വന്ന് ആത്മാക്കളിലെ അന്ധകാരം മാറ്റി ശുദ്ധീകരിക്കുവാനാണ് അവതാരമായത്.
കുടുംബത്തിലെ എല്ലാ അംഗങ്ങളേയും രക്ഷിക്കുന്നു അവതാരം. ഖഡ്ഗിയുടെ ഉദയം തന്നെ ആ കലിയുടെ വാഴ്ചയില്‍നിന്നും ആത്മാക്കളെ മോചിപ്പിച്ച് ആത്മലോകരക്ഷ നടത്തുന്നതിന് ബോധം ഉദയമാക്കുവാനാണ് നിഷ്‌കളങ്ക ജ്ഞാന ഖഡ്ഗിയുടെ ഉദയം ആത്മബോധമുദിച്ചവരില്‍ ജ്ഞാനഖഡ്ഗി ഉദയമാക്കുന്നു. ജ്ഞാനപ്രകാശമായി.
സമ്പാദകന്‍
















