രാമപുരം: നാലമ്പലങ്ങളില്പെട്ട രാമപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിന്റെ വശങ്ങള് ഇടിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തിന് തൊട്ടുമുമ്പ് ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന സമയത്താണ് ബാക്കി ഭാഗം കൂടി ഇടിഞ്ഞത്. ഈ ഭാഗത്ത് പുതിയതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. നാലമ്പല തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ ഇനി ഒരു മാസം മാത്രമാണ് ഉള്ളത്. അടിയന്തിരമായി ക്ഷേത്രകുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തീര്‍ത്ഥാടനത്തിന് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് ഭക്തര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: