Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാക്ഷസന്മാര്‍ ലങ്കയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 10:17 pm IST
in Samskriti

വരപ്രാപ്തിയോടെ അതിശക്തമായ പ്രതികാരബുദ്ധി രാവണനില്‍ തിളച്ചുമറിഞ്ഞു. മുത്തച്ഛന്മാരായ മാല്യവാനും സുമാലിയും മാലിയും പാതാളത്തില്‍ നിന്നും എത്തി. രാവണനെ അഭിനന്ദിച്ചു. ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ലങ്ക തങ്ങളുടെ വകയാണ്. അതു വീണ്ടെടുക്കണം. അതിനുള്ള വഴികള്‍ ആലോചനയായി. മദാന്ധനായ രാവണന്‍ ഇതിനിടയില്‍ ലോകം ജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. താപസന്മാരെയും രാജാക്കന്മാരെയും ഉപദ്രവിക്കുക, അവരുടെ ധര്‍മ്മപത്‌നിമാരെ അപഹരിക്കുക, തുടങ്ങിയവയാണ് മുഖ്യവിനോദം. വൈശ്രവണന്‍ ലങ്ക വിട്ടൊഴിണം എന്ന ആവശ്യവുമായി രാവണന്‍ ഒരു ദൂതനെ അയച്ചു.

ലങ്കാ നഗരം പിതാവായ വിശ്രവസ്സ് തനിക്കു നല്‍കിയതാണെന്നും ഒഴിഞ്ഞുപോകേണ്ട കാര്യമില്ലെന്നുമായിരുന്നു കുബേരന്റെ മറുപടി. രാവണന്‍ തന്റെ അനുജനാണ്. ചെയ്യുന്ന പ്രവര്‍ത്തികളൊക്കെ ബ്രാഹ്മണനു നിരക്കാത്തതാണെന്നും അതൊക്കെ അവസാനിപ്പിക്കണമെന്നും ഉപദേശവും കൂടി നല്‍കി. എങ്കിലും രാവണനും സഹോദരങ്ങളും ലങ്കയില്‍വന്ന് തന്നോടൊപ്പം വസിക്കുന്നതില്‍ തനിക്കു സന്തോഷമാമെന്നും കുബേരന്‍ അറിയിച്ചു.

കുപിതനായ രാവണന്‍ രാക്ഷസ്സപ്പടയോടു കൂടി ലങ്കാനഗരം ആക്രമിച്ചു കീഴടക്കി. കുബേരന്റെ പുഷ്പവിമാനംകൂടി തട്ടിയെടുത്തു. ബ്രഹ്മാവിന്റെ സൃഷ്ടിയും മനസ്സുകൊണ്ട് നിയന്ത്രിക്കപ്പെടുന്ന യാനമാണ് പുഷ്പകവിമാനം. വിമാനം എന്ന സങ്കല്‍പം പ്രാചീന ഭാരതീയരില്‍ വേരൂന്നിയിരുന്നു. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് യുഗങ്ങള്‍ക്കുമുമ്പുതന്നെ നാമത്  നിര്‍വഹിച്ചിരുന്നു എന്നുമല്ലേ തെളിയുന്നത്? കുബേരനും യക്ഷന്മാരും രാവണനോട് പരാജിതരായി ലങ്ക വിട്ടോടി. വിശ്രവസ്സിനെ സമീപിച്ച് പരാതിപ്പെട്ടു. രാവണന്‍ രജോ തമോ ഗുണങ്ങളുടെ സങ്കരമാണെന്നും അവനോട് കലഹത്തിനു പോകേണ്ടയെന്നുമായിരുന്നു പിതാവ് ഉപദേശിച്ചത്.

കുബേരന്‍ വീണ്ടും അളകാപുരിയില്‍ താമസമായി. രാവണനും സഹോദരന്മാരും സകല രാക്ഷസന്മാരെയും കൂട്ടി ലങ്കയില്‍ ആധിപത്യം ഉറപ്പിച്ചു. അനുജന്‍ കുംഭകര്‍ണന്‍ സദാ ഉറക്കം തന്നെ. അതായത് പരിപൂര്‍ണ തമോഗുണം! അനുജനുവേണ്ടി മോടിയില്‍ ഒരു ശയനാനഗരവും നിര്‍മ്മിച്ചു. എന്നിട്ട് ബ്രഹ്മാവിനെ സമീപിച്ച് ഇവനെ രക്ഷിക്കാന്‍ എന്തെങ്കിലും ഒരു പോംവഴിയുണ്ടാക്കണമെന്നാവശ്യപ്പെട്ടു. കൊടുത്തവരം തിരിച്ചെടുക്കാന്‍ തനിക്കു പറ്റില്ലായെന്നും ഒരു ചെറിയ ഭേദഗതി വരുത്തിക്കൊടുക്കാമെന്നും ബ്രഹ്മാവറിയിച്ചു. ആറുമാസം ഉറക്കം. അതുകഴിഞ്ഞ് ഏഴുദിവസം ഉണര്‍ന്നിരിക്കും. വീണ്ടും ആറുമാസം ഉറക്കം. രാവണന്‍ സമ്മതിച്ചു.

രാവണന്റെയും സഹോദരന്മാരുടെയും വിവാഹങ്ങള്‍

രാവണന്റെ വിവാഹത്തെപ്പറ്റി പല രാമായണങ്ങളില്‍ പല കഥകളാണുള്ളത്. അസുരശില്പിയായ മയന്റെ പുത്രിയായ മണ്‌ഡോദരിയാണ് രാവണപത്‌നി. രാവണന്‍ ദ്വിഗ്വിജയം നടത്തിയ കാലത്ത് മയന്റെ പുത്രിയെ കണ്ട് മോഹിച്ച് വിവാഹം കഴിച്ചുതരാന്‍ ആവശ്യപ്പെടുകയും മയന്‍ രാവണനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. ധന്യമാല എന്നൊരു ഭാര്യകൂടി രാവണനുണ്ടായിരുന്നു.

രാവണന് മണ്‌ഡോദരിയില്‍ മേഘനാഥന്‍, അതികായന്‍, അക്ഷകുമാരന്‍ എന്നീ പുത്രന്മാരുണ്ടായി. അതില്‍ അതികായന്‍ ധന്യമാലയുടെ വളര്‍ത്തുപുത്രനാണ് എന്നു കഥയുണ്ട്. വൈരോചനന്‍ എന്ന അസുരന്റെ സഹോദരിയായിരുന്നു കുംഭകര്‍ണ്ണന്റെ ഭാര്യ. പേര് രാമായണങ്ങളില്ല. കുംഭന്‍, നികുംഭന്‍ എന്നിവരാണ് കുംഭകര്‍ണന്റെ മക്കള്‍. ശൈലൂഷ്യന്‍ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായ സരമയായിരുന്നു വിഭീഷണന്റെ ഭാര്യ. ഇവരുടെ പുത്രി ത്രിജട സീതയ്‌ക്ക് സഖിയായിത്തീര്‍ന്നു.

രാവണസഹോദരിയായ ശൂര്‍പ്പണഖയെ വിവാഹം കഴിച്ചത് വിദ്യുജ്ജിഹ്യന്‍ എന്ന രാക്ഷസനായിരുന്നു. രാവണന്റെ മിത്രവും സൈന്യത്തില്‍ അംഗവുമായിരുന്ന വിദ്യുജ്ജിഹ്വന്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന ഒരു യുദ്ധത്തില്‍ രാവണന്റെ അസ്ത്രമേറ്റ് മരിച്ചു. അബദ്ധത്തില്‍ സഹോദരി ഭര്‍ത്താവ് തന്നാല്‍ വധിക്കപ്പെട്ടതില്‍ രാവണനും സങ്കടമുണ്ടായി. തന്നെയിനി ആരു രക്ഷിക്കുമെന്നു ശൂര്‍പ്പണഖ ചോദിച്ചപ്പോള്‍ സ്വന്തമായി ഇഷ്ടമുള്ള ഒരാളെ വരിച്ചുകൊള്ളാനും, അയാളെ താന്‍ തന്നെ വിവാഹം ചെയ്തുതരുമെന്നും രാവണന്‍ വാക്കുകൊടുത്തു. അന്നുമുതല്‍ ശൂര്‍പ്പണഖ ദണ്ഡകവനത്തില്‍ ജനസ്ഥാനത്തിനടുത്ത് സഹോദരബന്ധമുള്ള ഖരദൂഷണന്മാരുടെ സംരക്ഷണത്തില്‍ വാസമായി.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.