ലോകത്തിലെ കരുത്തരായ 100 വനിതകളില്‍ നാല് ഭാരതീയരും. അമേരിക്കന്‍ ബിസിനസ്സ് മാഗാസിനായ ഫോബ്്‌സിന്റെ പന്ത്രണ്ടാമത് വാര്‍ഷിക പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചത്. എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ, ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ, എച്ച്എംടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്യ എന്നിവരാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരുക്കുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലയ്‌ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ രണ്ടും ബില്‍ ഗേറ്റ്‌സ് സ്ഥാപകരില്‍ ഒരാളായ മെലിണ്ട ഗേറ്റ്‌സ് മുന്നാം സ്ഥാനത്തും ഇടം പിടിച്ചു.
വ്യാപാരം, വാണിജ്യം, കലാകായിക രംഗത്ത് ലോകത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ള 100 വനിതകളെയാണ് ഫോബ്‌സ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിമാര്‍, കോടിപതികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ , സിഇഒമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളില്‍ വിജയംവരിച്ചരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 59 കാരിയായ ഭട്ടാചാര്യ ഫോബ്‌സിന്റെ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ്. കൊച്ചാര്‍ 35, മസുംദാര്‍ ഷാ 85, ഭാര്‍ട്യ 93-ാം സ്ഥാനത്തുമാണുള്ളത്.
എസ്ബിഐ മേധാവി ഭട്ടാചാര്യയ്‌ക്കു കീഴില്‍ 2,20,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. 36 രാജ്യങ്ങളിലായി 16,000 ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ട്. 225 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ആസ്തി 400 ദശലക്ഷം ഡോളറാണ്.
രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കിടയില്‍ വന്‍ മാറ്റങ്ങള്‍ക്കുകാരണമായത് കൊച്ചാര്‍ ഐസിഐസിഐയുടെ നേതൃസ്ഥാനത്തേയ്‌ക്ക് വന്നതോടെയാണ്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പടെയുള്ളവയെ അതിജീവിക്കാന്‍ സ്വകാര്യ ബാങ്കിംങ് മേഖലയ്‌ക്ക് അവരുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടായെന്നാണ് ഫോബ്‌സിന്റെ വിലയിരുത്തല്‍.
1978ല്‍ ചെറുകിട വ്യവസായമായി ആരംഭിച്ചതാണ് ബയോകോണ്‍. ഇന്നത് രാജ്യത്തെ എറ്റവും മികച്ച ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്. 85 രാജ്യങ്ങളില്‍ ബയോകോണിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. 460 ലക്ഷം ഡോളറാണ് കമ്പനിയുടെ വരുമാനമായി ഫോബ്‌സ് വകയിരുത്തുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പേരില്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയാണ് ഭാര്‍ട്യ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന പേരില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ബിസിനസ്സ് ജേണലും എച്ച്ടി മീഡിയ പുറത്തിറക്കുന്നുണ്ട്. പിതാവ് കെ.കെ. ബിര്‍ളയില്‍ നിന്നുള്ള പ്രചോദനമാണ് ഭാര്‍ട്യയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍.
കൂടാതെ ഭാരത വംശജരായ പെപ്‌സികോ അധ്യക്ഷ ഇന്ദ്ര നൂയി, സിസ്‌കോ ചീഫ് ടെക്‌നോളജി ഓഫീസര്‍ പത്മശ്രീ വാര്യര്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ മെര്‍ക്കേല 10 തവണ ഫോബ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമ പ്രവര്‍ത്തക ഓപ്ര വിന്‍ഫ്രി (12) ഗായിക ബിയോണ്‍സ് നൊവെല്‍സ് (21),യാഹൂ സിഇഒ മരീസ്സ മെയര്‍ (22), വോഗ് എഡിറ്റര്‍ ഇന്‍ ചീഫ് അന്ന വിന്റ്‌റോര്‍ (28) എലിസബത്ത് രാജ്ഞി (41), ടെലിവിഷന്‍ താരം എല്ലെന്‍ ദെജെനെറെസ് (50), നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആഞ്ജലീന ജോളീ (54), ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജെദ് (59), ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് (64) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍. ഫോബ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഭൂരിഭാഗം പേരും അമേരിക്കന്‍ പൗരന്മാരാണ്. 59 പേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: