കൊച്ചി: കൃത്യമായ അളവില്‍ ചായ കിട്ടാനും കുടിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. അതുകൊണ്ട് അളവില്‍ കുറച്ച് ചായ വില്ക്കുന്നവര് സൂക്ഷിക്കുക, ലീഗല്‍ മെട്രോളജി വകുപ്പ് നിങ്ങളുടെ പിന്നാലെയുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചായ പോലും അളവു കുറച്ചു കൊടുത്ത് തട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയിരുന്നു.
ഫ്ളൈയിംഗ് സ്ക്വാഡ് അസി. കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന് തുടങ്ങിയ ഇടങ്ങളിലെ കാന്റീനുകളില്‍ നടത്തിയ പരിശോധനയിലാണു വെട്ടിപ്പു കണ്ടെത്തിയത്.
അഞ്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ വട, പഴംപൊരി എന്നിവ നിശ്ചയിക്കപ്പെട്ട അളവിലും തൂക്കത്തിലുമായിരിക്കണം. ഇതൊക്കെ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസി. കണ്‍ട്രോളര്‍മാരായ ബി.എസ്. അജിത്കുമാര്‍, രാജേഷ് സാം, സീനിയര്‍ ഇന്‍സ്പെക്ടര്‍മാരായ എന്‍.സി. സന്തോഷ്, ഇന്‍സ്പെക്ടര്‍മാരായ എസ്. ബിമല്‍, ജോബി വര്‍ഗീസ്, കെ.ബി. വേണു, മുഹമ്മദ് ഇസ്മയില്‍, കെ.എസ്. അഭിലാഷ്, മേരി ഫാന്‍സി, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ എം.എസ്. ഷേക്ക് പരീത്്, ഒ.ബി. ബാലു, കെ.വി. അരവിന്ദാക്ഷന് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: