ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീന് പ്രവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രിക്ക് സമീപത്തെ ചില ഹോട്ടലുകാര്‍ ഗൂഢശ്രമം നടത്തുന്നതായി ആക്ഷേപമുയരുന്നു. മാസങ്ങളായി കാന്റീന് പ്രവര്‍ത്തിക്കാത്തതിനാല്‍ സമീപത്തെ ഹോട്ടലുകാര്‍ക്കാണ് നേട്ടം.
കാന്റീന് പ്രവര്‍ത്തിക്കുന്നതിന് ക്വട്ടേഷന്‍ നല്കിയ ചിലരും ഇതിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. ഇതില്‍ ഒരാള്‍ക്കും ആശുപത്രിക്ക് സമീപം ഹോട്ടലുണ്ടത്രെ. കാന്റീന് നടത്താന്‍ പലരും സന്നദ്ധരാണ്.
എന്നാല്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ച ചിലര്‍ ഒത്തുകളിച്ച് ഇത് അട്ടിമറിക്കുകയാണ്. നേരത്തെ ഭക്ഷണത്തില്‍ വെന്ത പാറ്റയെ കണ്ടതിനെ തുടര്‍ന്ന് കാന്റീന് അടച്ചുപൂട്ടിയിരുന്നു. ഇക്കാലയളവില്‍ കാന്റീന് നടത്തിയിരുന്നവരും ഇതിന് പന്നിലുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: