കറുകച്ചാല്‍: വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ അവശരായ രോഗികളെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ട പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതേതുടര്‍ന്ന് ആരോഗ്യവിഭാഗം സ്ഥിരംസമിതി അദ്ധ്യക്ഷ ജലജ മോഹന്‍ തല്‍സ്ഥാനം രാജിവെച്ച് സമരം നടത്താന്‍ തീരുമാനിച്ചു. യൂണിറ്റിനുവേണ്ടി ഓടി വാഹനത്തിന്റെ കൂലി കുടിശ്ശിഖ ആയതുമൂലമാണ് പ്രവര്‍ത്തനം നിലച്ചതെന്നു പറയുന്നു. അടിയന്തിരമായി പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ശക്തമാക്കുമെന്ന് ജലജ മോഹന്‍, ശോഭന കുമാരി, റ്റി.എസ്. ശ്രീജിത്ത്, സുരേഷ് കളരിക്കല്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: