കുറവിലങ്ങാട്: കെ.ആര് നാരായണന് സ്മാരക സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവര്‍ക്ക് ഡോക്ടറെ കാത്ത് മണിക്കൂറോളം നില്‍ക്കേണ്ട സ്ഥിതിയെന്ന് പരാതി. അഞ്ച് ഡോക്ടര്‍മാരുടെ സേവനം നോട്ടീസ് ബോര്‍ഡില്‍ ഉണ്ടെങ്കിലും രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് ഒരു ഡോക്ടര്‍ മാത്രം. ദിവസേന 500ല്‍പരം രോഗികള്‍ ആശ്രയിക്കുന്ന ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയായിട്ട് ഉയര്‍ത്തുകയും, പുതിയ ബഹുനിലആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതുകാരണം ആശുപത്രിയുടെ താല്‍ക്കാലിക പ്രവര്‍ത്തനം ട്രഷറിയ്ക്ക് സമീപമുളള വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലരോഗനിര്ണ്ണയവും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്ജ്ജിതമാക്കിയെന്ന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനവും നടപടികളും നടക്കവേയാണ് ഉഴവൂര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം കാത്ത് രോഗികള്‍ മണിക്കൂറോളം നില്ക്കേണ്ടിവരുന്നത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും ബ്ലോക്ക് ഭരണസമിതിയ്ക്ക് ഡോക്ടര്‍മാര്‍ ഇല്ലയെന്നുളള പരാതി പരിഹരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ഇന്നലെ രോഗികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: