കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക്. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ജോഷ് ട്രാവല്‍സ് ബസ്സും ടിപ്പര്‍ ലോറിയും തമ്മിലാണ് ഇന്നലെ പുലര്‍ച്ചെ കൂട്ടിയിടിച്ചത്. അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ ബിജുവിന്റെ നില ഗരുതരമാണ്. ബസ്സ് ഡ്രൈവര്‍ എസ്തോസ് ജോര്‍ജ്ജ് മാതാ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ സ്വദേശി മനേഷ് (32), ബസ്സിലെ സഹായി സജിത്ത് (28), പാലാ സ്വദേശിനി നിമ അന്നാ ഷാജി (23), ടിന്റു ജോയി (23), നീതു ബിപിന്‍ (24) തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവര്‍ പല സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ എത്രപേര്‍ക്ക് പരിക്കേറ്റു എന്ന് കൃത്യമായി അറിയാന്‍ സാധിച്ചില്ല എന്നാണ് മണര്‍കാട് പോലീസ് പറയുന്നത്.
പുലര്‍ച്ചെ 6.15നാണ് അപകടം സംഭവിച്ചത്. അനേകം യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സും മണര്‍കാട് ഭാഗത്ത് നിന്നും അയര്കുന്നത്തേക്കു പോയ ടിപ്പര്‍ ലോറി വളവ് തരിയുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബസ്സിലെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടം ഉണ്ടാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. മണര്‍കാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ മണര്‍കാട് ആശുപത്രിയിലും കോട്ടയം ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: