കോട്ടയം: റയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകള്‍ യാത്രകാരെ ചൂഷണം ചെയ്യുന്നതായി പരാതി. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന അലമാരകള്‍ വൃത്തിഹീനമാണെന്നും ആഷേപമുണ്ട്. ഇവിടെ സാധാരണയായി ആരോഗ്യവകുപ്പ് അധിക്യതരോ ലീഗല്‍ മെട്രോളജി വിഭാഗമോ പരിശോധനക്ക് മുതിരാറില്ല. ഈ ആനുകൂല്യം മുതലെടുത്താണ് സ്റ്റാളുകള്‍ കരാറെടുത്തിരിക്കുന്നവര് യാത്രക്കാരെ വലയ്ക്കുന്നത്. റെയില്‍വേ അധികൃതരുടെ ഭാഗത്തുന്നിന്നും ക്യത്യമായ പരിശോധനകളില്ലന്ന് യാത്രക്കാര്‍ പറയുന്നു.
രാത്രികാലങ്ങളിലാണ് കൂടുതല്‍ ചൂഷണം നടക്കുന്നത്. ചായയ്ക്കും കട്ടന്‍ചായയ്ക്കും 7 രൂപയാണ് വില. ഒരു ചായ വാങ്ങിയിട്ട് പത്തുരൂപയുടെ നോട്ടുകൊടുത്താല്‍ ബാക്കി നല്‍കില്ല. ചോദിച്ചാല്‍ മറ്റെന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൊള്ളാനാണ് സ്റ്റാളുകാരന്റെ നിലപാട്. 15 രൂപയുടെ സാധനം വാങ്ങിയാല്‍ കൃത്യം 15 രൂപതന്നെ നല്‍കണം. ചില്ലയില്ലെങ്കില്‍ 30 രൂപയുടെ സാധനം വാങ്ങിക്കൊള്ളാന്‍ ഉപദേശം.
ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്കെതിരെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പരിശോധന റെയില്‍വേസ്റ്റേഷനിലെ സ്റ്റാളുകളില്‍ ശക്തമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: