Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണോത്പത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2015, 09:46 pm IST
in Samskriti

നമുക്കിനി രാവണന്റെ വംശോത്പത്തി മുതല്‍ ജനനം വരെയുള്ള കഥയിലേക്ക് കടക്കാം.

യക്ഷന്മാരും രക്ഷസ്സുകളും

സ്വര്‍ഗത്തിലെ ഉപദേവന്മാരില്‍ ഒരു വിഭാഗമാണ് യക്ഷന്മാര്‍. വിദ്യാധരന്മാര്‍, അപ്‌സരസ്സുകള്‍, രക്ഷസ്സുകള്‍, ഗന്ധര്‍വ്വന്മാര്‍, കിന്നരന്മാര്‍, പിശാചര്‍, ഗുഹ്യകള്‍, സിദ്ധര്‍, ഭൂതങ്ങള്‍ എന്നിവരാണ് മറ്റുപദേവന്മാര്‍.

കശ്യപപ്രജാപതിയുടെ പൗത്രിയായ മുനിയുടെ പുത്രന്മാരാണ് യക്ഷന്മാരും രക്ഷസ്സുകളും. പുലസ്ത്യമുനിയുടെ സന്താനങ്ങളാണ് യക്ഷന്മാരെന്ന് ഒരു കഥയുമുണ്ട്. യക്ഷന്മാരുടെയും രക്ഷസ്സുകളുടെയും ഉത്പത്തിയെക്കുറിച്ച് ഉത്തര രാമായണത്തില്‍ പറയുന്നതിങ്ങനെയാണ്.

സൃഷ്ടിക്കപ്പെട്ടയുടനെ തന്നെ കരഞ്ഞുകൊണ്ട് തങ്ങള്‍ക്ക് വിശപ്പും ദാഹവും മാറ്റാന്‍ വഴിയെന്തന്ന് ബ്രഹ്മാവിനോടു ചോദിച്ചു. ബ്രഹ്മാവ് യക്ഷ്യതാം എന്നുത്തരം പറഞ്ഞു.

ഉടനെ ഒരുവിഭാഗം ഭക്ഷ്യമോ വയം എന്നാവര്‍ത്തിച്ചു. ബ്രഹ്മാവ് ചിരിച്ചുകൊണ്ട് നിങ്ങള്‍ രാക്ഷസ്സന്മാരും മറ്റുള്ളവര്‍ യക്ഷസ്സുകളുമായിരിക്കും എന്നുപറഞ്ഞത്രെ. അങ്ങനെ ഒരമ്മയുടെ മക്കള്‍തന്നെ രണ്ടുവിഭാഗമായി യക്ഷന്മാരുടെ രാജാവ് വൈശ്രവണന്‍ (കുബേരന്‍) ആണ്.

രാക്ഷസന്മാര്‍ പ്രബലരാകുന്നു

രാക്ഷസന്മാരില്‍ രണ്ടുപേര്‍ വളരെ പ്രബലരായി. ഹേതിയും പ്രഹേതിയും. ഹേതി യമധര്‍മ്മന്റെ പുത്രിയായ ഭയയെ വിവാഹം കഴിച്ചു. പ്രഹേതി വിവാഹിതനാകാതെ ബ്രഹ്മചര്യവ്രതത്തില്‍ കഴിഞ്ഞു. ഹേതിയുടെ പുത്രന്‍ വിദ്യുത്‌കേശന്‍ സന്ധ്യാദേവിയുടെ പുത്രിയായ സാലകടങ്കയെ വിവാഹം കഴിച്ചു. അവര്‍ക്ക് സുകേശന്‍(കേശി) എന്നൊരു പുത്രനുണ്ടായി. ജനിച്ചപ്പോള്‍ തന്നെ മാതാപിതാക്കള്‍ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചു.

കുഞ്ഞിന്റെ ദയനീയമായ കരച്ചില്‍കേട്ട് പാര്‍വതീപരമേശ്വരന്മാര്‍ അവിടെയെത്തി. പാര്‍വതി കുഞ്ഞിനെ ഏറ്റെടുത്തു. മുല കൊടുത്തയുടന്‍ കുഞ്ഞു വളരാന്‍ തുടങ്ങി. ശിവന്‍ കേശിയെ തന്റെ കിങ്കരന്മാരില്‍ ഒരാളാക്കി. യുവാവായപ്പോള്‍ മൂവരും ഏറെനാള്‍ ബ്രഹ്മാവിനെ തപസ്സുചെയ്തു. ഇഷ്ടവരങ്ങള്‍ സമ്പാദിച്ച് വളരെ ശക്തരായിത്തീര്‍ന്നു.

വിശ്വകര്‍മ്മാവിനെക്കൊണ്ട് ത്രികുടാചലത്തിനു മുകളില്‍ ലങ്കയെന്ന പട്ടണം നിര്‍മ്മിച്ച് രാക്ഷസന്മാരോടൊപ്പം താമസമുറപ്പിച്ചു.

രാവണ ജനനം

രാക്ഷസവംശം പ്രബലമായപ്പോള്‍ നര്‍മ്മദയെന്നു പേരുള്ള ഗന്ധര്‍വ്വസ്ത്രീ തന്റെ മൂന്നു പെണ്‍മക്കളില്‍ ആദ്യത്തേതായ സുന്ദരിയെ മാല്യവാനും രണ്ടാമത്തവളായ അനലയെ മാലിക്കും മൂന്നാമത്തെ മകള്‍ കേതുമതിയെ സുമാലിക്കും വിവാഹം ചെയ്തു കൊടുത്തു. മാല്യവാന് സുന്ദരിയില്‍ മത്തന്‍, ഉന്മത്തന്‍, വജ്രദംഷ്‌ട്രന്‍, സുപ്തഘന്‍, വിരൂപാക്ഷന്‍, ദുര്‍മുഖന്‍, യജ്ഞാന്തകന്‍ എന്നീ ഏഴു പുത്രന്മാരും അനലയെന്ന പുത്രിയും ജനിച്ചു.

സുമാലി-കേതുമതി ദമ്പതിമാര്‍ക്ക് 14 മക്കള്‍. പ്രഹസ്തന്‍, വികടന്‍, ധൂമ്രാക്ഷന്‍, അകമ്പനന്‍, സുപാര്‍ശ്വന്‍, ദണ്ഡന്‍, സംഹ്രാദി, പ്രജംഘന്‍, കാലധനുസ്സ്, ദാസശ്രവണന്‍ എന്നീ ഏഴു പുത്രന്മാരും മാര്‍ഡബക, പുഷ്‌പോത്ക്കട, കൈകസി, കുംഭീനസി എന്നീ നാലു പുത്രിമാരും മാലിയുടെയും വസൂധയുടെയും മക്കള്‍ അലന്‍, അനിലന്‍, വരന്‍, സമ്പാതി. ഇങ്ങനെ മക്കളും ചെറുമക്കളുമായി രാക്ഷസവംശം പെരുകി. അവര്‍ അഹങ്കാരികളും മത്തന്മാരും പരോപദ്രവികളുമായിത്തീര്‍ന്നു. ദേവന്മാരെയും താപസന്മാരെയും ഉപദ്രവിക്കുകയായിരുന്നു പ്രധാനവിനോദം. ഇവരെപ്പേടിച്ച് മറ്റാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമായി.

കേശിയുടെ സന്തതി പരമ്പരയാണല്ലോ ഇവര്‍. അതിനാല്‍ എല്ലാവരുംകൂടി ശിവന്റെ അടുത്തെത്തി രാക്ഷസന്മാരുടെ ഉപദ്രവങ്ങളെപ്പറ്റി പരാതിപ്പെട്ടു. തന്റെ വളര്‍ത്തുപുത്രനായ സുകേശന്റെ സന്തതികളായതിനാല്‍ തനിക്കിവരെ വധിക്കാന്‍ പ്രയാസമുണ്ടെന്നും മഹാവിഷ്ണുവിനെ സമീപിച്ച് പരാതിപ്പെടാനും ശിവന്‍ നിര്‍ദ്ദേശിച്ചു.

ദേവന്മാരും ഗന്ധര്‍വന്മാരും താപസന്മാരും വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോടു സങ്കടമുണര്‍ത്തിച്ചു. ദുഷ്ടന്മാരായ രക്ഷോവീരന്മാരെ വധിച്ച് ദേവന്മാരുടെ സങ്കടപരിഹാരമുണ്ടാക്കാമെന്ന് മഹാവിഷ്ണു സമ്മതിച്ചു. ഈ വിവരമറിഞ്ഞ സുമാലി-മാല്യവാന്‍-മാലി സഹോദരന്മാര്‍ പാതാളത്തിലും ഭൂമിയിലുമുള്ള സകല രാക്ഷസ്സന്മാരെയും വിളിച്ചുകൂട്ടി വന്‍ സൈന്യമുണ്ടാക്കി മഹാവിഷ്ണുവിനോടു തന്നെ യുദ്ധത്തിനു പുറപ്പെട്ടു.

മഹാവിഷ്ണു ഒറ്റയ്‌ക്ക് ആ അഹങ്കാരികളെ എതിരിട്ടു കൊന്നൊടുക്കാന്‍ തുടങ്ങി. രാക്ഷസന്മാര്‍ നിരനിരയായി ചത്തുവീഴുന്നതു കണ്ട് സുമാലി സഹോദരന്മാര്‍ വിഷ്ണുവിനോടു നേരിട്ടെതിരിട്ടു പരാജയപ്പെട്ട് പിന്തിരിഞ്ഞോടി. എല്ലാവരും വിഷ്ണുവിനെ ഭയന്ന് ലങ്കയുപേക്ഷിച്ച് പാതാളത്തില്‍ ചെന്നൊളിച്ചു. സുവര്‍ണനഗരിയായ ലങ്ക ജനശൂന്യമായി. ലങ്കാനഗരത്തിന്റെ ഉത്പത്തികഥ പിന്നീട് വിവരിക്കുന്നുണ്ട്.

പുലസ്ത്യ മഹര്‍ഷിയുടെ പുത്രനാണ് വൈശ്രവണന്‍ എന്ന കുബേരന്‍. ധനത്തിന്റെ ദേവന്‍. സ്വന്തമായി പുഷ്പകവിമാനം പോലുമുണ്ട്. പുലസ്ത്യമഹര്‍ഷി പുത്രനായ കുബേരനോട് ലങ്കയില്‍ചെന്നു വസിക്കാനാവശ്യപ്പെട്ടു. കുബേരനും യക്ഷന്മാരും ലങ്കയില്‍ താമസമായി. ഐശ്വര്യവാനായ കുബേരന്‍ ലങ്ക അദിവാസമാക്കിയതും വിമാനത്തില്‍ വിലസുന്നതും സുമാലിക്കു സഹിച്ചില്ല.

വിശ്രവസ്സിന്റെ പുത്രനായതുകൊണ്ടല്ലേ വൈശ്രവണന് ഇതൊക്കെ ലഭിച്ചത്. അതിനാല്‍ തന്റെ പുത്രിയായ കൈകസിയെ അടുത്തുവിളിച്ച് വിശ്രവസ്സിനെ സമീപിച്ച് എങ്ങനെയും പുത്ര സമ്പത്തുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. കൈകസി അണിഞ്ഞൊരുങ്ങി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരുന്ന വിശ്രവസ്സിനെ സമീപിച്ച് സന്താനവരം അപേക്ഷിച്ചു.

ബലാത്കാരമായിത്തന്നെ മഹര്‍ഷിയുമായി വേഴ്ചയ്‌ക്കൊരുങ്ങി. മഹര്‍ഷിക്കു വഴങ്ങേണ്ടിവന്നു. അശുഭസമയത്ത് വേഴ്ചയ്‌ക്കൊരുങ്ങിയ നിനക്കുണ്ടാകുന്ന മക്കള്‍ ക്രൂരന്മാരും ദുഷ്ടരുമായിത്തീരുമെന്ന് മഹര്‍ഷി അവളെ അറിയിക്കുകയും ചെയ്തു. കൈകസിക്ക് വിശ്രവസ്സില്‍നിന്നും നാലു മക്കള്‍ ജനിച്ചു. മൂത്തവന്‍ ജനിച്ചത് പത്തുതലയും ഇരുപതു കൈകളോടും കൂടിയാണ്. ജനിച്ചപ്പോള്‍ ഭയങ്കര ശബ്ദത്തില്‍ ഉറക്കെ കരഞ്ഞതിനാല്‍ രാവണന്‍ എന്നു പേരിട്ടു.

രണ്ടാമന്‍ അതിഭയങ്കര വലുപ്പമുള്ളതും കുടംപോലെ ചെവികളുള്ള ഒരു കുഞ്ഞ്. അവന് കുംഭകര്‍ണന്‍ എന്നു പേരു നല്‍കി. മൂന്നാമത് പിറന്ന കുഞ്ഞ് ശാന്തസ്വഭാവിയായിരുന്നു. പേര് വിഭീഷണന്‍. നാലാമത്തേത് പെണ്‍കുഞ്ഞായിരുന്നു. വലുപ്പത്തില്‍ തീരെ മോശക്കാരിയൊന്നുമല്ല. നഖങ്ങള്‍ ശൂര്‍പ്പം (മുറം) പോലെ. അതിനാല്‍ പേരു ശൂര്‍പ്പണഖയെന്നുമായി

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.