കൊല്ലം: ജീവനക്കാരും വക്കീലന്മാരും നോക്കി നിക്കേ അജ്ഞാതന്‍ ബാര്‍അസോസിയേഷന്‍ ഹാളിലെ ലൈബ്രറിക്ക് തീയിട്ടു കടന്നുകളഞ്ഞു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കളക്ട്രേറ്റിനുള്ളിലുള്ള ബാര്‍അസോസിയേഷന്‍ ഹാളിനോടു ചേര്‍ന്നുള്ള ലൈബ്രറിയിലാണ് സംഭവം നടന്നത്.
പുറത്ത് നിന്നെത്തിയ അജ്ഞാതന്‍ വാതിലിനു മുന്നില്‍ നിന്നും ഏതോ സ്ഫോടക വസ്തു അകത്തേക്ക് എറിഞ്ഞ ഉടന്‍ തന്നെ അഗ്നിബാധയുണ്ടാകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓഫീസിലെ രണ്ട് കമ്പ്യൂട്ടറുകളും കസേരയും അഗ്നിക്കിരയായി. ഓടി കൂടിയവര്‍ വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: