തൃശൂര്‍: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഉജാല അടക്കം പ്രമുഖ എഫ്.എം.സി.ജി. ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ജ്യോതി ലബോറട്ടറീസ് തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍മ്മിച്ച ശുചിമുറികളുടെ താക്കോല്‍ വിതരണം ഇന്ന് നടക്കുമെന്ന് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന് അറിയിച്ചു.
ജില്ലയിലെ 27 സര്‍ക്കാര്‍ സ്കൂളുകളിലായി 32 ബ്ളോക്കുകളിലായി 207 ശുചിമുറികളാണ് ജ്യോതി ലബോറട്ടറീസ് നിര്‍മ്മിച്ചത്. ഇന്ന് രാവിലെ പത്തിന് എരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് താക്കോല്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബാബു എം. പാലിശേരി എം.എല്‍.എ. അധ്യക്ഷനാകും. പി.എ. മാധവന് എം.എല്‍.എല്‍ മുഖ്യാതിഥിയാകും. എം.പി. രാമചന്ദ്രന് പ്രോജക്ട് അവതരണം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ എം.എസ്. ജയ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷാജന് കുണ്ടന്നൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്മാന് സി.കെ. നാരായണന്, ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കാമത്ത്, ഡയറക്ടര്‍ കെ.പി. പത്മകുമാര്‍ എന്നിവര്‍ സംസാരിക്കും.
27 സ്കൂളുകളിലെ പ്രധാന അധ്യാപകരും പി.ടി.എ. ഭാരവാഹികളും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാനാധ്യാപകര്‍ ശുചിമുറികളുടെ താക്കോല്‍ ഏറ്റുവാങ്ങും. ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കാമത്ത്, ജിതിന് എം.ഡി. എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: