ജീവിതത്തില്‍ സത്യസന്ധതയും കൃത്യബോധവും ഉള്ളവരായ് തീരുക. സത്യസന്ധതയുള്ളവര്‍ക്കേ കൃത്യബോധമുണ്ടാകൂ. അവരില്‍ സത്യസ്വരൂപന്‍ നിത്യം വിളങ്ങി വാഴും. അധോമണ്ഡലം, ആകാശ മണ്ഡലം, ഭൂമി,സമുദ്രം എല്ലാം പ്രപഞ്ചത്തില്‍ സത്യത്തില്‍ക്കൂടി നിലകൊള്ളുന്നു.
കൃത്യബോധത്തോടുകൂടി ആരാധനയില്‍ പ്രവേശിക്കണം. നാം ആശ്വാസവും ആനന്ദവും ആത്മാവില്‍ കണ്ടെത്തുവാനാണ് ഇവിടെ വന്നിരിക്കുന്നത്. ഭഗവാന്‍ ആത്മാവില്‍ വാഴുന്ന വാഴ്ച അനുഭവത്തിലാക്കി ആനന്ദ സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ ശുഭാനന്ദാവതാരം കര്‍മ്മകായം എടുത്തിരിക്കുകയാണ്. അവിടുത്തൊടൊരുമിച്ച് അവിടുത്തെ കരുണയും കഴിവും നേടി പ്രവര്‍ത്തിക്കുക.
അതിനുള്ള ത്യാഗബുദ്ധി ഏവരിലുമുണ്ടാകണം. എല്ലാ കാര്യത്തിലും എല്ലാവരും ചുമതലാബോധത്തോടുകൂടി സഹകരിക്കണം. ശുചീകരണം മുതല്‍ പാചകം വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
















