Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉമാമഹേശ്വര സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 08:56 pm IST
in Samskriti

കൈലാസപര്‍വ്വതത്തില്‍ പരിശുദ്ധമായ ആലയത്തില്‍ രത്‌നപീഠത്തില്‍ മുനികളാലും സിദ്ധന്മാരാലും സേവിതനായി ധ്യാനനിഷ്ഠനായിരിക്കുന്ന മുക്കണ്ണനും നീലകണ്ഠനുമായ പരമശിവനെ വന്ദിച്ചുകൊണ്ട് മടിത്തട്ടിലിരിക്കുന്ന ഭഗവതിയും ഹിമവല്‍പുത്രിയുമായ ശ്രീപാര്‍വ്വതി ചോദിച്ചു: സര്‍വ്വത്തിനും ആത്മാവായിരിക്കുന്ന ഹേ നാഥ, ഹേ പരമേശ്വരാ, എല്ലാവരെയും പോറ്റുന്നവനും സര്‍വലോകവും ആവാസസ്ഥാനമാക്കിയവനും, സര്‍വേശ്വരനും ശരണാഗതജനപ്രിയനും ജഗന്നായകനുമായ ഹേ, ശങ്കരാ, കരുണാസാഗരമായവനേ അത്യന്തം രഹസ്യമായ വസ്തുവാണെങ്കിലും മഹാന്മാരായ ഗുരുക്കന്മാര്‍ ഭക്തിവിശ്വാസമുള്ളവര്‍ക്ക് ഉപദേശം നല്‍കുമെന്ന് കേട്ടിട്ടുണ്ട്. ഞാനും ആകാംക്ഷയോടെ ചോദിക്കുകയാണ്, എന്നോടു കാരുണ്യമുണ്ടെങ്കില്‍ എനിക്കു ശ്രീരാമദേവതത്ത്വം ഉപദേശിച്ചുതരണം.

ഒരാള്‍ ആത്മതത്ത്വം ഗ്രഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ സമ്പാദിച്ചിരിക്കണം. പത്താംക്ലാസു പാസാകാതെ കോളേജില്‍ ചേരാന്‍ പറ്റില്ലല്ലോ. ശ്രീപരമേശ്വരനും പാര്‍വതിയും സാധാരണ ഭാര്യാഭര്‍ത്താക്കന്മാരല്ലായിരുന്നു. ജഗത് മാതാപിതാക്കളാണ്. പക്ഷേ ഗുരുവും ശിഷ്യയും കൂടിയായിരുന്നു. ശിവനില്‍നിന്നും താന്‍ എന്തൊക്കെ അറിവുനേടിയെന്ന് പാര്‍വതി തന്നെ പറയുന്നു. 96 തത്ത്വങ്ങള്‍, എല്ലാവിധ ശാസ്ത്രങ്ങളും അദ്ധ്യാത്മിക ജ്ഞാനം, വൈരാഗ്യാദി ഭക്തിലക്ഷണം, സാംഖ്യയോഗദര്‍ശനം, ക്ഷേത്രോപവാസഫലം, യാഗാദി കര്‍മ്മഫലങ്ങള്‍, തീര്‍ത്ഥാടനത്തിന്റെ ഫലങ്ങള്‍, ദാനധര്‍മ്മഫലങ്ങള്‍, വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നിവയൊക്കെ ഗ്രഹിച്ചു. ബന്ധമോക്ഷങ്ങളുടെ കാരണം മനസ്സിലാക്കിയതിനാല്‍ അജ്ഞാനമറയും നീങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ താന്‍ ശ്രീരാമദേവതത്ത്വം ഗ്രഹിക്കാന്‍ തികച്ചും യോഗ്യയായി. അങ്ങേയ്‌ക്കതു ബോധ്യമായെങ്കില്‍ തനിക്കതുപദേശിച്ചുതരണം. അങ്ങല്ലാതെ അതു പറഞ്ഞുതരുവാന്‍ മറ്റൊരാളില്ല.

പരമശിവനു സന്തോഷമായി. കാരണം പാര്‍വതി പരമഭക്തയാണ്. ശ്രീരാമതത്ത്വം അറിയണമെന്ന് ആകാംക്ഷയുണ്ടായത് മഹാഭാഗ്യവും ഇതുവരെ ആരും തന്നോടിതു ചോദിച്ചില്ല. താനാര്‍ക്കും പറഞ്ഞുകൊടുത്തിട്ടുമില്ല. അതിശയരമായ ഭക്തികൊണ്ടു മാത്രമേ ഏറ്റവും രഹസ്യമായ പരമാത്മതത്ത്വം ഗ്രഹിക്കാന്‍ സാധിക്കൂ. ശ്രീരാമന്‍ പരമത്മാവുതന്നെയാണ്. പ്രകൃതിക്കു കാരണക്കാരനും ആദി മദ്ധ്യാന്തമില്ലാത്ത പരബ്രഹ്മവുമാണ്. അദ്ദേഹത്തെ അജ്ഞാനികള്‍ അവരുടെ മനസ്സ് മായകൊണ്ട് മൂടികിടക്കുന്നതിനാല്‍ രാമനെ മനുഷ്യനെന്നു പറയുന്നു. രാമന്റെ രഹസ്യം സീതാ-രാഘവ, ഹനൂഷ് സംവാദത്തിലൂടെ ഞാന്‍ നിനക്ക് ഉപദേശിച്ചുതരാം.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Astrology

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

പുതിയ വാര്‍ത്തകള്‍

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.