വൈക്കം: തലയാഴം പഞ്ചായത്തിലെ മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ ആസാം സ്വദേശി മോഹന്‍ദാസ് (27)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡെബന്നാഥി(ദേവ 35)നെ പോലീസ് ആസാമില്‍ നിന്ന് പിടികൂടി വൈക്കത്തെത്തിച്ചു. 8000 രൂപക്ക് വേണ്ടിയാണ് സഹപ്രവര്‍ത്തകനെ തലക്കടിച്ച് വീഴ്ത്തിയതിനുശേഷം കഴുത്തുഞെരിച്ചു കൊന്നതെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. 22ന് രാവിലെയാണ് ഗ്യാസ് ഗോഡൗണിന് പിന്നിലുള്ള നാട്ടുതോട്ടില്‍ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയും കൊല്ലപ്പെട്ട മോഹന്‍ദാസും ഗ്യാസ് ഗോഡൗണിലെ ജീവനക്കാരായിരുന്നു. 16ന് രാത്രി 9.30ന് മറ്റ് ജീവനക്കാര്‍ പോയതിനുശേഷം രണ്ടുപേരും കൂടി മദ്യപിച്ചു. രാത്രി 12ന് ഉറങ്ങാന്‍ കിടന്നു. മോഹന്‍ദാസ് മൊബൈലില്‍ ഗെയിം കളിച്ചുകിടന്നു. രാത്രി രണ്ട് മണിയോടെ മോഹന്‍ദാസ് മൂത്രം ഒഴിക്കാന്‍ ഇറങ്ങിയ സമയം നോക്കി പുറകില്‍ നിന്നുവന്ന് സമീപത്തു കിടന്നിരുന്ന വാഹനത്തിന്റെ സ്പ്രിംഗ് പ്ലെയിറ്റ് കഷ്ണം എടുത്തുകൊണ്ടുവന്ന് ഡെബന്നാഥ് നെറ്റിഭാഗം നോക്കി ആഞ്ഞടിച്ചു. ഇതിനുശേഷം ബോധരഹിതനായ മോഹന്‍ദാസിനെ കൈലികൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ കൂടി തലയിലടിച്ചു മരണം ഉറപ്പുവരുത്തി. പിന്നീട് മൃതദേഹം പൊതിഞ്ഞശേഷം തല ഭാഗത്തുനിന്നും കാല്ഭാഗത്തുനിന്നും ഓരോ ചാക്ക് കയറ്റിയശേഷം വലിച്ചിഴച്ച് തോട്ടില്‍ തള്ളി. അതിനുശേഷം സംഭവസ്ഥലം കഴുകി വൃത്തിയാക്കി മോഹന്‍ദാസിന്റെ മുറിയില്‍ കയറി ബാഗിലുണ്ടായിരുന്ന 8000 രൂപയും സമ്പാദ്യക്കുടുക്കയിലുണ്ടായിരുന്ന 1500 രൂപയുടെ നാണയങ്ങളും മറ്റൊരു ജീവനക്കാരന്റെ 1200 രൂപയുടെ നാണയങ്ങളും കവര്‍ന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചുവരുത്തി വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഇറങ്ങുകയും അവിടെനിന്നും ആലുവയിലെത്തി ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം ജില്ലാ പോലീസ് മേധാവി എം.പി ദിനേശ്, പാലാ ഡി.വൈ.എസ്.പി സുനീഷ്ബാബു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതി സംഭവശേഷം ആസാമിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍മല്‍ ബോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രേംഷാ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആസാമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ആസാമിലെ ലഖിന്‍പൂര്‍ ജില്ലാ പോലീസ് മേധാവിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് 24ന് ഗുവാഹത്തിയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ ദേമാജി ജില്ലയിലെ ഗ്രാമത്തിലാണ് പ്രതി ഒളിവില്‍ താമസിച്ചിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് അതിസാഹിസകമായാണ് നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പ്രതിയെ കീഴ്പ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ദൊക്വഖാന സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുപോന്നത്. ഇന്നലെ വൈക്കം പോലീസ് സ്റ്റേഷനില്‍ പ്രതിയ വിശദമായ ചോദ്യം ചെയ്യലിനുശേഷം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: