പാടുന്ന കീര്‍ത്തനങ്ങള്‍ പാടിയാല്‍പ്പോരാ അതിലുള്ള ഉള്ളടക്കം ചിന്തിക്കണം. കണ്ടില്ലെ മൃഗങ്ങള്‍ തീറ്റി തിന്നു കഴിഞ്ഞാല്‍ അണയാട്ടി വീണ്ടും തികട്ടി ചവയ്‌ക്കുന്നത്. അതുപോലെ വീണ്ടും വീണ്ടും ചിന്തിച്ചാലേ ആത്മജ്ഞാനം ഉണ്ടാകുകയുള്ളൂ.
ഉഷ്ണകാലത്ത് സ്വല്‍പം വെള്ളം വീണാല്‍ ശരീരത്തിനു കുളിര്‍മ, വെയിലത്തായാലോ ഉഷ്ണവും. ആരാധനയില്‍ അനുഭവമാകുന്ന സുഖം നിലനിര്‍ത്തുക. അതു നമ്മില്‍തന്നെ നിലനിര്‍ത്തണം. ദുഷിച്ച ചിന്തയിലും ദുഷ്‌കര്‍മത്തിലുമാണ് അറിവില്ലാത്തവരുടെ പോക്ക്. ദുഷ്‌കര്‍മഫലം വരുമ്പോള്‍ പശ്ചാത്താപം ഉണ്ടാകും.
വെടിക്കെട്ടിനകത്തു ഗുളികകള്‍ പൊട്ടിത്തീരുമ്പോള്‍ അത് ഉണ്ടാക്കിയവനു പൂര്‍ണമായി അറിയാം. നമ്മുടെ ആത്മാവില്‍ ഉള്ളടക്കം ചെയ്തിട്ടുള്ള ആത്മഗുണം, ആത്മജ്ഞാനപ്രകാശം സ്വയംപ്രകാശമാണ്.
















