ഏഴാറ്റുമുഖം: വിനോദ സഞ്ചാരത്തിന് പുത്തന്‍ പാത തുറന്നു നല്കി ഏഴാറ്റുമുഖംതുമ്പൂര്മൂഴി തൂക്കുപാലം യാഥാര്‍ത്ഥ്യമാകുന്നു. അടുത്ത മാസം പാലം ഉദ്ഘാടനം ചെയ്യും. ചാലക്കുടിയാറിനു കുറുകെ പ്രകൃതിഭംഗി നിറഞ്ഞ എഴാറ്റുമുഖത്തെയും തുമ്പൂര്‍മൂഴിയെയും ബന്ധിപ്പിച്ചു കൊണ്ടാണ് തൂക്കുപാലത്തിന്റെ നിര്‍മ്മിതി.
ചാലക്കുടിയാറിന്റെ ഇരുകരകളിലും കോണ്‍ക്രീറ്റ് കോളവും ബീമും വാര്‍ത്തെടുത്ത് അതില്‍ നിന്നും ഉരുക്കു കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് 210 മീറ്റര്‍ നീളവും 1.60 മീറ്റര്‍ വീതിയുമുള്ള തൂക്കു പാലം നിര്‍മ്മിച്ചിരിക്കുന്നത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് (കെല്) കമ്പനിയാണ് തൂക്കുപാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്.
ഒരേ സമയം ഏകദേശം ആയിരത്തി ഇരുന്നൂറ് പേര്‍ക്ക് ഇതില്‍ കയറി നില്ക്കാം എന്ന് കെല്ലിലെ എന്‍ജിനീയര്‍മാര്‍ പറയുന്നു. 4 കോടി 97 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തൂക്കുപാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം തുറക്കുന്നതോടെ ജില്ലയിലെ വടക്കു കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാരത്തിന് പുത്തനുണര്‍വ്വാകും ഉണ്ടാവുക. തൂക്കുപാലത്തിന്റെ വരവോടെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങാതെ വിനോദ സഞ്ചാരികള്‍ക്ക് ഏഴാറ്റുമുഖത്തെത്താം എന്നതാണ് പ്രധാന ആകര്‍ഷണം.
നിലവില്‍ ഏഴാറ്റുമുഖത്ത് സഞ്ചാരികള്‍ ഏറെയെത്തുന്നുണ്ടെങ്കിലും തുമ്പൂര്മൂഴിയെ പലരും അവഗണിക്കുകയാണ് പതിവ്. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തിനുള്ളിലൂടെയും ഇവിടേക്കെത്താം. ഇവിടെ നിന്നും കുറച്ചു കൂടി മുന്നോട്ടു പോയാല്‍ അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലെത്തും. ടൂറിസം വികസനത്തിനു വേണ്ടി പാക്കേജുകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍. മലയാറ്റൂര്‍ കോടനാട് പാലം ഗതാഗതത്തിന് ഈയടുത്ത് തുറന്നു കൊടുത്തതു വഴി നിരവധി ആളുകളാണ് ഇപ്പോള്‍ എളുപ്പത്തില്‍ അതു വഴിയെത്തുന്നത്. പാലത്തിലൂടെ ഗതാഗതം തുടങ്ങിയതോടെ തുമ്പൂര്മൂഴിയിലേക്കും എളുപ്പ വഴിയായി. പോര്കാലടിമലയാറ്റൂര്അതിരപ്പള്ളി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ ഇപ്പേള്‍ അവസാന ഘട്ടത്തിലാണ്. അതു കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തുമ്പൂര്‍മൂഴിക്കും അതൊരു അനുഗ്രഹമാകുമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: