Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്രം കാത്തിരിക്കുന്ന ഹിന്ദു ഐക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 10:07 pm IST
inVicharam

‘എനിക്ക് ഒരു ഹിന്ദുവാകണം’ എന്ന എസ്.രമേശന്‍ നായരുടെ ലേഖനമാണ് (ജന്മഭൂമി 20, 21 ഏപ്രില്‍) ഈ കുറിപ്പിന് പ്രേരകം. ‘എനിക്ക്’ എന്നത് സര്‍വനാമമാണ്. 120 കോടി ഭാരതീയര്‍ക്ക് എന്നാണ് പൊരുള്‍. അതെ, സംശയമില്ല. ഭാരതീയരെല്ലാം ഹിന്ദുവാണ്. ഹിന്ദു എന്നത് നമ്മുടെ മതത്തിന്റെ പേരുതന്നെയാണ്. ഇക്കാര്യം പറഞ്ഞു സ്ഥാപിച്ചത്, കര്‍മത്തില്‍ കാട്ടിത്തന്നത്, മറ്റാരുമല്ല വിവേകാനന്ദസ്വാമിയാണ്. ഹിന്ദുമതം എന്ന് ആവര്‍ത്തിച്ചുപറയുകയും ധര്‍മം, അദ്വൈതം, സദാനന്ദം, ചിദാനന്ദം തുടങ്ങിയവയെ പഠനസൗകര്യത്തിന് വിശേഷണപദങ്ങളായി പ്രയോഗിക്കുകയും ചെയ്തു.

ഹിന്ദുമതം എന്നല്ലാതെ ‘ഹിന്ദുധര്‍മം’ എന്ന വാക്ക് അതിനു പര്യായമായി സ്വാമി സ്വീകരിച്ചിട്ടില്ല. മാത്രമല്ല ശൈഥില്യം കാരണമാണ് അടിമത്തം അനുഭവിക്കുന്നതെന്നും ഐക്യത്തിലൂടെ അടിമത്തത്തെ കടന്നുമുന്നേറണമെന്നും കന്യാകുമാരി മുതല്‍ ഹിമാലയംവരെയുള്ള പ്രസംഗപര്യടനത്തില്‍ സ്വാമി ഈ രാഷ്‌ട്രത്തെ പിടിച്ചുണര്‍ത്തി ബോധിപ്പിച്ചു. മതം എന്ന വാക്കുതന്നെയാണ് ആധുനിക സമരരംഗത്ത് ആവശ്യം. സമരരംഗമായിത്തന്നെ ഈ വേദിയെ ഗണിക്കയും വേണം. ആക്രമണം, കടന്നുകയറ്റം എന്നീ മുറകള്‍ യഥാക്രമം ഇസ്ലാം, ക്രൈസ്തവ നയങ്ങളായിരിക്കെ, മതാടിസ്ഥാനത്തില്‍ത്തന്നെയുള്ള പ്രതിരോധം മാത്രമാണ് കാലം ആവശ്യപ്പെടുന്നത്.

ക്ഷേത്രങ്ങള്‍ നശിപ്പിച്ചും ബിംബങ്ങളെ സുല്‍ത്താന്റെ ചവിട്ടുപടിയാക്കിയും തുടങ്ങിയ രാഷ്‌ട്രധ്വംസനം ഇന്നു തുടര്‍ന്നുനടത്തുന്നത് എങ്ങനെയൊക്കെയെന്ന് രമേശന്‍നായരുടെ ലേഖനത്തില്‍ വ്യക്തമാണ്. ഈ വൈദേശിക മതാക്രമണം ഉണ്ടാക്കിയ ആഘാതങ്ങള്‍ എടുത്തുപറയട്ടെ:ഹിന്ദുമതക്കാരില്‍നിന്നുതന്നെ മാവോയിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും വളര്‍ത്തി, അവരെക്കൊണ്ട് ഹിന്ദുഹത്യ നടത്തുന്നു. മതപരിവര്‍ത്തനത്തിലൂടെ ഹിന്ദു ഉന്മൂലനം ലക്ഷ്യമാക്കുന്നു. വിദ്യാഭ്യാസരംഗം കയ്യടക്കി ക്രിസ്തീയ സമീപനവും ഇംഗ്ലീഷ് സംസ്‌കാരവും ഭാവിതലമുറയിലേക്ക് പകരുന്നു. ഇസ്ലാം-ക്രിസ്ത്യന്‍ ആചാരങ്ങള്‍കൊണ്ട് ദേശീയ ആചാരത്തെ പുറന്തള്ളുന്നു.

കേരളത്തില്‍ പ്രത്യേകിച്ച്- ഹിന്ദുക്ഷേത്രങ്ങളിലെ ജനപ്രീതികരമായ ആചാരവും അലങ്കരണവും കലാവേദികളും മാതൃകയാക്കി, അവയെ കഴിയുന്നത്ര ക്രൈസ്തവ ദേവാലയത്തില്‍ അനുകരിക്കുന്നു(ഹൈജാക്കിങ്). ക്ഷേത്രഭൂമി ക്രമേണയായിട്ടെങ്കിലും കയ്യടക്കി അവിടം പള്ളികളാക്കുന്നു. പ്രീണനനയം സ്വീകരിച്ച് ഇസ്ലാം-ക്രൈസ്തവ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ആ മതവിഭാഗങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാനും മാറിവരുന്ന എല്ലാ സര്‍ക്കാരുകളും നിര്‍ബന്ധിക്കപ്പെടുന്നു.

ഇതിന്റെ ഫലമായി കേരളത്തിലെ ഹിന്ദുവിന് സ്‌കൂളില്ല, കോളേജില്ല, ആശുപത്രിയില്ല, സര്‍ക്കാര്‍ ജോലിയില്ല, ദരിദ്രവിഭാഗം കൂടുന്നു. ഇതൊക്കെയാണ് സംഭവിക്കുന്നത്. ധനശേഷി ഏറ്റവും കുറഞ്ഞ വര്‍ഗം അവരാണ്. (50 ശതമാനത്തിന് ദേശസമ്പത്തിന്റെ 12 ശതമാനത്തില്‍ താഴെ മാത്രം.)ആകെക്കൂടി ഹിന്ദുമതത്തിന് കിട്ടിയ വ്രണത്തിന്റെ വേദനയെപ്പറ്റി പറയേണ്ടതില്ല.

മനസ്സുള്ളവര്‍ക്ക് അത് അറിയാം. വിലപിച്ചിട്ടു കാര്യമില്ല. ആത്മവിശ്വാസം വീണ്ടെടുത്ത് പൊരുതാനുള്ള വഴിയാണ് ആലോചിക്കേണ്ടത്. തീര്‍ച്ചയായും അതിനു സാധ്യതയുണ്ട്. പൊരുതി ജയിക്കുകയും ചെയ്യും എന്നതിന്റെ കാഹള ധ്വനി നാം കേള്‍ക്കുന്നുമുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ ഹിന്ദുക്കളുടെ ഐക്യമാണ്, അതുമാത്രമാണ് നമ്മുടെ ശക്തി. അതുമതി താനും.

ആ ശക്തിയുടെ അപാരതയെ തൊട്ടറിയാന്‍ ഒന്നോ രണ്ടോ ചെറിയ നീക്കങ്ങള്‍ മതി, കേരളത്തെ സംബന്ധിച്ച്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രംഗത്തുവന്നിട്ടുള്ള ഹിന്ദുഐക്യത്തിന് നായര്‍ സമൂഹത്തിന്റെയും ദളിത സമാജങ്ങളുടെയും പൂര്‍ണപിന്തുണ പ്രഖ്യാപിക്കപ്പെടുക-ഹിന്ദുമതത്തിന്റെ മനശ്ശാസ്ത്രം തന്നെ മാറും. ഇതരമതസ്ഥര്‍ തങ്ങളുടെ കടുംകൈകള്‍ നിര്‍ത്തിവയ്‌ക്കാന്‍ പ്രേരിതരാവും. അതുപോലെ ക്ഷേത്രങ്ങളുടെ പണം ഇതരമതസ്ഥരിലേക്ക് പോവാതെ, ക്ഷേത്രങ്ങളോടനുബന്ധിച്ച് പാഠശാലകളും (യൂണിവേഴ്‌സിറ്റി തന്നെയും) ആസ്പത്രികളും നിര്‍മിക്കാന്‍ തീരുമാനിക്കുക. കേന്ദ്രഭരണ സ്വാധീനം കേരളത്തില്‍ അനുഭവപ്പെടാതെ വയ്യ. കുറഞ്ഞതോതിലെങ്കിലും അതുണ്ടായാല്‍ ഇപ്പറഞ്ഞവ ഉടന്‍ യാഥാര്‍ത്ഥ്യമാകും.അപ്പോഴും ഹിന്ദുവിന്റെ അധഃകൃതത്വം ഇവിടെ തീരുന്നില്ല എന്നതും നാം മറന്നുകൂടാ.

വര്‍ത്തമാനകാലത്തിലേക്കു നോക്കുമ്പോള്‍ ഉടന്‍ കണ്ണില്‍ തറയ്‌ക്കുന്നു: ”കത്തോലിക്കാ കോണ്‍ഗ്രസ്, വൈദികര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനം നല്‍കുന്നു.” മതപുരോഹിതന്മാര്‍ക്ക് രാഷ്‌ട്രീയാധികാരത്തിലൂടെ ദേശീയതയെ തുരങ്കം വയ്‌ക്കാനുള്ള കളമൊരുക്കല്‍ തുടങ്ങിക്കഴിഞ്ഞു എന്നര്‍ത്ഥം. പ്രായോഗികബുദ്ധിയോടെ, അഖിലേന്ത്യാ തരംഗം മനസ്സിലാക്കി ക്രിസ്തുമതത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യസംരക്ഷണത്തിന് തയ്യാറെടുക്കുന്നു. അഖിലേന്ത്യാതലത്തിലായാലും ഹിന്ദുവിന്റെ ദൗര്‍ബല്യം വിളിച്ചറിയിക്കുന്ന സംഭവങ്ങളെപ്പറ്റി അവര്‍ക്കറിയാം.

സോണിയയുടെ കാലംവരെ പാശ്ചാത്യ അധീശത്വം നിലനിന്നുവല്ലോ. (മത്സ്യത്തൊഴിലാളികളെ വെടിവച്ച ഇറ്റാലിയന്‍ നാവികരെ ഇവിടെ വരുത്താന്‍ നമുക്ക് കഴിഞ്ഞില്ല; നൂറുകണക്കിന് ഭാരതീയരെ ബോംബിട്ടുകൊന്ന പ്രതിയെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ഐക്യരാഷ്‌ട്രസഭയെ ബോധിപ്പിക്കുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല-എന്നിങ്ങനെ.) ഈ ദൗര്‍ബല്യങ്ങളെ മുതലെടുക്കാനാണ് പുരോഹിതരുടെ കയ്യില്‍ ഭരണം ഏല്‍പ്പിക്കാനുള്ള നീക്കം.

അപ്പോള്‍ ഹിന്ദുമതത്തിന് (അവര്‍ ഇതിനകം ഉണര്‍ന്നിരിക്കാനാണ് സാധ്യത) തങ്ങളുടെ പുരോഹിതന്മാരെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് മന്ത്രിമാരാക്കാന്‍ കഴിയുമല്ലോ. ‘മതേതരം’ എന്ന കാപട്യം ഒഴിവാകുമല്ലോ. അങ്ങനെയൊരു കാലമാവട്ടെ കേരളത്തില്‍ ഇനി വരാന്‍പോകുന്നത്. ഇവിടെ വരാവുന്ന പ്രശ്‌നം ഇതാണ്. കത്തോലിക്കര്‍ക്ക് സുറിയാനിയും മാര്‍തോമയും  ഒക്കെയായി പൊതുതാല്‍പ്പര്യത്തിനുവേണ്ടി യോജിച്ചുപ്രവര്‍ത്തിക്കാന്‍ പ്രയാസമില്ല. നാം ഇതു പണ്ടേ കണ്ടുകഴിഞ്ഞു. എന്നാല്‍ ഹിന്ദുവിലെ ഈഴവനും നായരും പിന്നാക്ക വിഭാഗക്കാരും അങ്ങനെ യോജിച്ചതായി അറിവില്ല. മന്നവും ശങ്കറുംകൂടി 1945-1950 കാലത്ത് ശ്രമിച്ചുവെങ്കിലും കോണ്‍ഗ്രസുകാര്‍ ആപ്പുവെച്ച് അകറ്റി.

ആ അകല്‍ച്ച ഇല്ലാതാക്കാന്‍ എന്‍എസ്എസിന് ഇന്നും കഴിവില്ല. അവരില്‍ ചിലര്‍ക്കെങ്കിലും അപ്പോള്‍ സ്വാര്‍ത്ഥ താല്‍പ്പര്യം മുന്നിട്ടുവരും. രാജനൈതിക കര്‍മരംഗത്തുനിന്നു ഒഴിഞ്ഞുമാറിയ ബ്രഹ്മജ്ഞനായ ചട്ടമ്പി സ്വാമിയെ വിഭാഗീയതക്ക് സാക്ഷിയാക്കുന്നു എന്ന കുറ്റം മാത്രമല്ല ഇവര്‍ ചെയ്യുന്നത്. ആന്തരിക ദര്‍ശനത്തെ കര്‍മപഥവുമായി സംയോജിപ്പിച്ച് ദേശീയ പ്രബുദ്ധതവരുത്താന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശ്രീനാരായണ ഗുരുവിനെ മനസ്സിലാക്കാന്‍ അവരുടെ ജാഡ്യത അനുവദിക്കുന്നുമില്ല! കാലം ഈ വിഷമസന്ധിയെ തരണം ചെയ്യാന്‍ നമ്മെ തുണയ്‌ക്കാനിടവരുത്തും എന്നു പ്രതീക്ഷിക്കുക. അതുവരെ, ഇസ്ലാമിക-ക്രൈസ്തവ-പൗരോഹിത്യ വാഴ്ചയില്‍ അടിപ്പെട്ടുപോയവര്‍, യാചിച്ചുവാങ്ങും എന്നതല്ലാതെ ചോദിച്ചുവാങ്ങും  എന്ന അവസ്ഥയ്‌ക്ക് അനര്‍ഹരായികഴിയണോ? ഞാന്‍ ഹിന്ദുവാകണം. 120 കോടി നമ്മളും ഹിന്ദുവാകണം. ആ മുദ്രാവാക്യംതന്നെ ഭാവിയെ ശക്തിപ്പെടുത്തും; ഭാരതത്തെ സംരക്ഷിക്കും.

ഭാരതത്തെ സംരക്ഷിക്കുന്നു എന്നുവരുമ്പോള്‍ അതു വര്‍ഗീയവാദമാണെന്നു ദോഷാരോപണം നടത്തുന്നതുകണ്ട് പരിഭ്രമിക്കാനില്ല. വര്‍ഗീയ ഭീകരതയ്‌ക്ക് ഭാരതം ഇരയായതിന്റെ ചരിത്രം, സംഭവപരമ്പര ഇവിടെ വിവരിക്കുന്നില്ല. പൊതുജനത്തിന്റെ ഓര്‍മ അടുത്തകാലത്തെ മാറാട് കൂട്ടക്കൊലയില്‍നിന്ന് വിട്ടുമാറാനിടയില്ല. അത് ഇസ്ലാമിസം. ഇതുപോലെ ക്രിസ്ത്യാനിസവും. 14-ാം നൂറ്റാണ്ടില്‍ ‘ആര്‍ക്കിലെ ജോവന്‍’ എന്ന ഇരുപത്തൊന്നു വയസ്സുകാരിയെ ഫ്രാന്‍സിലെ തെരുവില്‍ തീയെരിച്ചു കൊന്നത് മുതലുള്ള മതഭീകരത.

അത്തരമൊരു ലോകത്താണ് ഹിന്ദുവിന്, എനിക്ക്, പിടിച്ചുനില്‍ക്കേണ്ടത്. മതം അല്ലാതെ മറ്റെന്താണ് ഒരു ഊന്നുവടി? വിവേകാനന്ദ സ്വാമി ധ്വനിപ്പിച്ചത് നാം മനസ്സിലാക്കുക. ഹിന്ദുവിന്റെ ‘വോട്ട് ബാങ്ക്’ എന്ന ആശയത്തിലേക്ക് ഈ നിലപാട് നയിക്കും എന്നതില്‍ ഒരു കുഴപ്പവുമില്ല. കാരണം ഇന്നത്തെ അന്തരീക്ഷം അതാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചിന്മയാനന്ദ സ്വാമി അടുത്തകാലത്ത് ഓര്‍മിപ്പിച്ചത് പ്രായോഗികബുദ്ധി തന്നെ.

ക്ഷേത്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവര്‍ത്തനവും ക്ഷേത്രസ്വത്ത് ഹിന്ദുവില്‍നിന്ന് തന്ത്രപൂര്‍വം പിടിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ പത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചു നടക്കുന്നു. ചെറുത്തുനില്‍പ്പ് ശക്തമായതോടെ തല്‍ക്കാലം ഒളിവിലാണ് ആ നീക്കം എന്നേയുള്ളൂ.

‘മാവോവാദി ആകുന്നതില്‍ തെറ്റില്ല’ എന്ന് നമ്മുടെ ഹൈക്കോടതി വിധിച്ചതായി ഈയിടെ പത്രവാര്‍ത്ത കണ്ടു. സ്വന്തം നാടിനെ യുദ്ധത്തിലൂടെയും ചാരവൃത്തിയിലൂടെയും കയ്യടക്കാന്‍ ശ്രമിച്ച ശത്രുരാജ്യത്തിലെ നേതാവിനെ സ്വബുദ്ധിയുള്ളവര്‍ എടുത്തുതലയില്‍ വെയ്‌ക്കുമോ? തെറ്റില്ല എന്ന് ദൈവം തമ്പുരാന്‍ പറഞ്ഞാലും? തൂമ്പയെ തൂമ്പയെന്നു വിളിക്കാനുള്ള പൗരുഷം വേണ്ടേ? തൂമ്പയല്ല, അണ്വായുധമാണ് ആ സ്ഥാനത്ത്. അത് ഭീകരര്‍ക്ക് കയ്യെത്തും ദൂരത്തിലാണുതാനും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.