കൊച്ചി: ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 11.30ന് ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ക്ഷീരവികസന, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.ടി. സരോജനി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രിമാരായ വി. കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, അനൂപ് ജേക്കബ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കെ. വി. തോമസ് എംപി ക്ഷീരദിന സന്ദേശം നല്‍കും. ക്ഷേമനിധി സ്കോളര്‍ഷിപ്പ് വിതരണം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിക്കും. തുടര്‍ന്ന് ക്ഷീരസഹകാരികളെ എംഎല്‍എമാര്‍ ആദരിക്കും. മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണവും ക്ഷീരോത്പന്ന നിര്‍മാണ സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളിയും സ്റ്റാളുകള്‍ക്കുള്ള സമ്മാനവിതരണം ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യവും നിര്‍വഹിക്കും. വിവിധ ഭാരവാഹികളും ജനപ്രതിനിധികളും ആശംസകള്‍ അര്‍പ്പിക്കും. ക്ഷീരദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ സെമിനാര്‍, എക്സിബിഷനുകള്‍, ഡയറിമാന് അവാര്‍ഡ് വിതരണം, പാലുത്പന്ന നിര്‍മാണ മത്സരം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: