പൊന്‍കുന്നം: ടൗണിലെ ആല്‍മരമുത്തശ്ശിക്ക് കേടുപാടുകള്‍ ഇല്ലെന്ന് വനഗവേക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. മല്ലികാര്‍ജ്ജുന സ്വാമി. അടുത്ത 100 വര്‍ഷത്തേക്ക് യാതൊരു കേടുപാടും സംഭവിക്കാതെ നിലകൊള്ളുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
ബുധനാഴ്ച ഉച്ചയോടെയാണ് മല്ലീകാര്ജ്ജുന സ്വാമി ആല്മരത്തില് പരിശോധന നടത്തിയത്. റോഡ് വികസനത്തിന്റെ പേരില്‍ കോട്ടയം ജില്ലയില്‍ ഇരുനൂറില്പരം വര്‍ഷം പഴക്കമുള്ള 24 കൂറ്റന്‍ ആല്‍മരങ്ങളാണ് പിഴുത് മാറ്റപ്പെട്ടത്. ഈ സാഹചര്യത്തില്‍ ജില്ലാ ട്രീ അതോറിട്ടി അംഗവും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. ബിനു വനഗവേക്ഷണ കേന്ദ്രത്തിന് പൊന്‍കുന്നത്തെ ആല്‍മരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച പരിശോധന നടത്തിയത്. നിരവധി ജീവികള്‍ക്ക് ആവാസകേന്ദ്രമൊരുക്കിയും പൊന്‍കുന്നം ടൗണിന് ശുദ്ധവായും നല്കി തല ഉയര്‍ത്തി നില്ക്കുന്ന ആല്‍മരം ഇതോടെ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഒയ്സ്ക്കാ ഇന്റര്‍ നാഷണല്‍ എന്ന പരിസ്ഥിതി സംഘടനയും സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനും ചേര്‍ന്ന് ആല്‍മരമുത്തശ്ശിയുടെ ചുവട്ടില്‍ കുടിനീര് ഒരുക്കി പ്രകൃതി സംരക്ഷണത്തിന് പുതിയ കൂട്ടായ്മ ഒരുക്കുകകയാണ്.
ശാസ്ത്രജ്ഞര്‍ക്കൊപ്പം വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബിജു, ഓട്ടോ തൊഴിലാളി യൂണിയന് നേതാക്കളായ ബി. രവീന്ദ്രന് നായര്‍, എസ്. സലാഹുദ്ദീന്, കെ.എം. ദിലീപ്, വി.ആര്. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: