ചവറ: കഞ്ചാവ്വില്ക്കുന്നതിനുവേണ്ടി കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, ഓച്ചിറ എന്നിവിടങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചെടുക്കുന്ന സംഘത്തിലെ പതിനാറുകാരന് ഉള്‍പ്പെടെ രണ്ടുപേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പാട്, വെള്ളനാതുരുത്ത് വാക്കയ്യത്ത് വീട്ടില്‍ ഷാനു(22) വിനെയും, ശക്തികുളങ്ങര മരുത്തടി സ്വദേശിയായ പതിനാറുകാരനെയുമാണ് പിടികൂടിയത്.
24 ന് ഇടപ്പളളിക്കോട്ട ജംഗ്ഷനില്‍ വച്ച് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശിയായ അബ്ദുള്‍ ലത്തീഫിന്റെ ബജാജ് പള്‍സര്‍ ബൈക്ക,് രണ്ടാഴ്ച മുമ്പ് കരുനാഗപ്പള്ളി തുറയില്‍കടവ് സ്വദേശിനിയായ പിഡബ്ല്യൂഡി ഓഫീസ് ജീവനക്കാരിയുടെ ഉടമസ്ഥതയിലുള്ള ഹീറോഹോണ്ട സ്പ്ലെന്റര്‍ മോട്ടോര്‍ സൈക്കിള്‍, രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഓച്ചിറ വലിയകുളങ്ങര ഭാഗത്തു നിന്നും അയ്യപ്പന്‍പിള്ള എന്നയാളുടെ പേരിലുള്ള ഹീറോ—ഹോണ്ട സ്പ്ലെന്റര്‍ മോട്ടോര്‍ സൈക്കിള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
ഒരു പതിനാറുകാരനും കൂട്ടാളിയും മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തി വരുന്നതായി കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ പി. പ്രകാശിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചവറ സിഐ ബിനു ശ്രീധര്‍, എസ്ഐ ജി. ഗോപകുമാര്‍, ജൂനിയര്‍ എസ്ഐ അജീഷ്, എഎസ്ഐ അഷറഫ്, സീനിയര്‍ സിപിഒമാരായ ആര്. പ്രസന്നകുമാര്‍, നന്ദകുമാര്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവ് കച്ചവടം ചെയ്യാനായി നിരവധി വാഹനമോഷണ കേസുകളിലെയും പ്രതിയും പള്ളിത്തോട്ടം സ്വദേശിയുമായ ബന്ധുവിന്റെ പ്രേരണയിലാണ് പതിനാറുകാരന് ബൈക്ക് മോഷണം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പും ബൈക്ക് മോഷണം ചെയ്തതിന് ഈ പതിനാറുകാരനെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ നിന്നും മോഷണം ചെയ്തെടുത്ത ബൈക്കില്‍ കഞ്ചാവ് വിതരണം നടത്തിവന്നിരുന്ന ആളാണ് അറസ്റ്റിലായ ഷാനു. ഇയാളുടെ പേരില്‍ നേരത്തെയും വാഹനമോഷണ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ചവറ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കേടതിയിലും ജൂവനൈല്‍ കോടതിയിലും ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: