ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ 9ന് വില്ലേജ് ഓഫീസ് അങ്കണത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അധ്യക്ഷത വഹിക്കും. എഡിഎം വി. ചന്ദ്രസേനന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്ര‘ാഷണം നടത്തും.എസ്. ജയമോഹന്, സി.സജീവ്, പി വേണുഗോപാലക്കുറുപ്പ്, ബി. തൃദീപ്കുമാര്‍, ശ്രീലേഖാ വേണുഗോപാല്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: