കൊച്ചി: രണ്ടാമത് കേരള ഫാഷന്‍ ലീഗ് കൊച്ചിയില്‍ നടന്നു. അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ വസ്ത്ര സങ്കല്പങ്ങളും മോഡലുകളുടെ പ്രകടനവമായി 14 ഡിസൈനര്‍മാരും 70 മോഡലുകളുമാണു ക്രൗണ്‍ പ്ലാസ ഹോട്ടലിലെ റാംപിലെത്തിയത്. 15 പുരുഷ മോഡലുകള്‍ക്കൊപ്പം ഒട്ടേറെ വിദേശ മോഡലുകളും അണിനിരന്നു.
ഷോ സ്റ്റോപ്പര്‍മാരായി പേളി മണിയും ആന്‍സണ്‍ പോളും വന്നു. പ്രമുഖ ഡിസൈനര്‍ സഞ്ജന ജോണും ഷോയുടെ ‘ഭാഗമായി. പാര്‍വ്വതി ഓമനക്കുട്ടന്, നിക്കി ഗല്‍റാണി, ജൂനൈദ് ഷേയ്ക്ക് എന്നിവരാണ് ഫാഷന്‍ ലീഗിലെ മറ്റു ഷോ സ്റ്റോപ്പര്‍മാരായി എത്തിയത്. കൊറിയോഗ്രാഫര്‍മാരായ ദാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്സ്, നടന് ജുനൈദ് ഷേയ്ക്ക്, നടി നേഹ സക്സേന, ചലച്ചിത്ര നിര്‍മ്മാതാവ് നെല്‍സണ്‍ എന്നിവരും സാന്നിധ്യമറിയിച്ചു.
അനു ആന്‍ഡ് രേഷ്മ, രേണുക, കലിസ്റ്റ ആന്‍ഡ് നൗഷിജ ഫാറ്റിസ് എന്നിവരാണ് കേരളത്തില്‍ നിന്ന് റാംപില്‍ സാന്നിധ്യമറിയിച്ച ഡിസൈനര്‍മാര്‍. മാന്‍ഡലിന്‍ വിദഗ്ധന്‍ യു. രാജേഷ്, ഗായകരായ ആലാപ് രാജു, നരേഷ് അയ്യര്‍ എന്നിവര്‍ വിനോദ പരിപാടികളും നൃത്തങ്ങളും അവതരിപ്പിച്ചു. അഞ്ച് റൗണ്ടുകളിലായിരുന്നു മത്സരം. എഡി ഫാഷന്‍ സിഇഒ അഭില്‍ ദേവ് ആണ് ഷോ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: