സൃഷ്ടി തുടങ്ങിയപ്പോള്‍ എല്ലാം ഉണ്ടായി. സ്ത്രീ-പുരുഷന്‍, ഇഹം-പരം, രാത്രി-പകല്‍, നന്മ-തിന്മ, അവയവങ്ങള്‍ എല്ലാം രണ്ട്. ചിന്തിക്ക, ഇതെല്ലാം സൃഷ്ടി വൈഭവമല്ലേയെന്ന്. ആത്മബോധം ഇതെല്ലാം അറിവാന്‍ ആവശ്യം. ഒന്നായിരുന്നത് രണ്ടായപ്പോള്‍ വ്യത്യസ്ഥത. നമ്മിലിരിക്കുന്നതായ അറിവുകൊണ്ട് ആലോചിച്ച് കണ്ടുപിടിച്ചറിയുമ്പോള്‍ ഇതൊക്കെ അറിയാന്‍ കഴിയും.
ജനനം, മരണം, മരണാനന്തരം, സൃഷ്ടി ഇവ അറിയിക്കുവാന്‍ സൃഷ്ടി സ്ഥൂലമായും, ബ്രഹ്മാവ് സൂക്ഷ്മമായും നിലനില്‍ക്കുന്നു. കാണപ്പെടുന്ന സ്ഥൂലപ്രകൃതിയായ സൃഷ്ടി,സൃഷ്ടിക്കുള്ളില്‍ സൂക്ഷ്മമായി നില്‍ക്കുന്നു. അത് ഉള്ളതുകൊണ്ടാണ് ഉണ്ടായത്, ഉള്ളതായി തോന്നുന്നത്.
സമ്പാദകന്‍
















