വിഗ്രഹം തുടങ്ങിയ ആധാരങ്ങളില്ലാതെ തന്റെ ഉള്ളിലും ശരീരത്തിന്റെ ഓരോ അണുവിലും പ്രപഞ്ചമാകെയും നിറഞ്ഞിരിക്കുന്ന ദേവീചൈതന്യത്തെ സാക്ഷാത്കരിക്കാന്‍ വിളക്കും തിരിയും ദീപനാളവും ധൂപവും നിവേദ്യവുമൊന്നുമില്ലാതെ മനസ്സുകൊണ്ടു ചെയ്യുന്ന ആരാധന നിരാധാര പൂജ. നിരാധാരപൂജ ദേവിതന്നെയാണ് എന്നു വ്യാഖ്യാനിക്കാം.
534. നിരാകുലാ – ആകുലതകളില്ലാത്തവള്‍. ഇല്ലായ്‌മയാണ്. ആകുലത, ഇല്ലാത്തതുകൊണ്ടുള്ള ക്ലേശം. ധനമില്ലാത്തതുകൊണ്ട്, വിദ്യയില്ലാത്തതുകൊണ്ട്, ബന്ധുക്കളില്ലാത്തതുകൊണ്ട് എന്നിങ്ങനെ പല കാരണങ്ങളാല്‍ മനുഷ്യര്‍ക്ക് ആകുലതയുണ്ടാകാം. സര്‍വധാരയായ ദേവിക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തതുകൊണ്ട് ആകുലതയും ഇല്ല.
തന്റെ ഭക്തരുടെയും താന്‍ സൃഷ്ടിച്ച ലോകത്തിന്റെയും ആകുലതകള്‍ നശിപ്പിക്കുന്നവളാകയാല്‍ നിരാകുലാ എന്നു ദേവിക്കു നാമം എന്ന വ്യാഖ്യാനം മെച്ചം.
… തുടരും
















