Categories: Business

കുസാറ്റ് ബി.ടെക്: പൊതുപ്രവേശന ഫലം പ്രഖ്യാപിച്ചു

Published by

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന ബി.ടെക്, പഞ്ചവല്‍സര എം.എസ്.സി ഇന്റഗ്രേറ്റഡ് ഫോട്ടോണിക്‌സ് പ്രോഗ്രാം എന്നിവയുടെയും പഞ്ചവല്‍സര ബി ബി എ എല്‍എല്‍ബി, ബി. കോം എല്‍എല്‍ബി  എന്നിവയുടെയും പൊതു പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  റാങ്ക് ലിസ്റ്റും മറ്റ് വിശദാംശങ്ങളും ംംം.രൗമെൃേലൗെഹെേ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബി.ടെക് പ്രവേശന പരീക്ഷയില്‍ ആലപ്പുഴ തത്തമ്പള്ളി സ്വദേശി അതുല്‍ ആന്റണി സക്കറിയാസ് ആണ് ഒന്നാം റാങ്ക് നേടിയത്.  തത്തമ്പഠി  സില്‍വര്‍ സ്പ്രിംഗ് വീട്ടില്‍ അനില്‍ സക്കറിയാസ് ആന്റണിയുടെയും സുമ മേരി തോമസിന്റെയും മകനാണ്. കളമശ്ശേരി കൃഷ്ണ ഗ്രേയ്‌സ്‌വാലി നന്തകുമാറിന്റെയും മിനിയുടെയും മകന്‍ മോഹന്‍ നന്തകുമാറിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം കഴക്കൂട്ടത്ത് കൊച്ചുവീട്ടില്‍ ഗോപാലകൃഷ്ണന്റെയും ഉഷാറാണിയുടേയും മകന്‍ നിതിന്‍ ജി. കെ മൂന്നാം റാങ്ക് നേടി.

കേരള എസ്.സി. വിഭാഗത്തില്‍ ഇടുക്കി കുടയത്തൂര്‍ വട്ടമല വീട്ടില്‍ പി. ഐ. തങ്കച്ചന്റെയും പ്രഭയുടെയും  മകന്‍ സച്ചിന്‍ പി. തങ്കച്ചനും കേരള എസ്.ടി വിഭാഗത്തില്‍ എറണാകുളം പള്ളുരുത്തി വാട്ടര്‍ലാന്റ് റോഡ് ഐശ്വര്യയില്‍ എസ്. എ. രാജന്റെയും ഷീനയുടെയും മകന്‍ അമല്‍ ആര്‍. എസുമാണ് ഒന്നാം റാങ്ക് നേടിയത്.

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഓപ്ഷനുകള്‍ മെയ് 27 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശന കൗണ്‍സലിംഗ് ഷെഡ്യൂള്‍  ംംം.രൗമെ.േമര.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എം. ബി. എ, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് എന്നിവയുടെ റാങ്ക് ലിസ്റ്റുകള്‍ ഇന്റര്‍വ്യൂവിനും ഗ്രൂപ്പ് ഡിസ്‌കഷനും ശേഷം പ്രഖ്യാപിക്കുമെന്ന് ഐ.ആര്‍.എ.എ ഡയറക്ടര്‍ അറിയിച്ചു. (ഫോണ്‍:0484-2577159).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by