കൊച്ചി: മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു സിനിമ, അതിന്റെ പ്രദര്‍ശനം കേബിള്‍ ചാനലിലൂടെ നടത്തുന്നു. പൂരം സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം. നൗഷാദ് നിര്‍മ്മിക്കുന്ന ‘ആള്രൂപങ്ങ’ളാണ് കേരളാ വിഷന്‍ നെറ്റ്വര്‍ക്കിലൂടെ കേബിള്‍ ടിവി ചാനലില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും സി.വി.പ്രേംകുമാര്‍.
മേയ് 24 മുതല്‍ 30 വരെ ദിവസം അഞ്ചു പ്രദര്‍ശനം വീതമാണുള്ളത്.
രാവിലെ 9 മണി, 12, 3, 6, 9 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം. ‘ഓണ്‍ ഡിമാന്റ്’ എന്ന രീതിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 100 രൂപ അടച്ചാല്‍ വീട്ടിലിരുന്ന് ചിത്രം കാണാം.
ആകെ ലഭിക്കുന്ന കളക്ഷന്റെ നിശ്ചിത ശതമാനം ചിത്രത്തിന്റെ നിര്‍മ്മാതാവിന് ലഭിക്കും.
ഒരു തട്ടുകടക്കാരനായ കനകന്റെ ജീവിതത്തിനും കുടുംബത്തിനും ഒരു ഹര്‍ത്താല്‍ വരുത്തിവെയ്ക്കുന്ന ദുരിതക്കാഴ്ചയാണ് ‘ആള്‍രൂപങ്ങള്‍’ പ്രതിപാദിക്കുന്നത്.
‘കനകനെ’ നന്ദുവും അയാളുടെ ഭാര്യ ‘വല്‍സാമണി’യെ മായാവിശ്വനാഥും അവതരിപ്പിക്കുന്നു. സുധീര്‍ കരമന, രാഘവന്, സി.പി.മേവട, അയിലം ഉണ്ണികൃഷ്ണന്, ഡോ. ഇന്ദ്രബാബു, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, കൈനകരി തങ്കരാജ്, ആറ്റുകാല്‍ തമ്പി, സുദര്ശന് കുടപ്പനമൂട്, ഉണ്ണി സത്താര്‍, കരുണാകരന് കടമ്മനിട്ട, സുരേഷ് ദിവാകര്‍, സജനചന്ദ്രന്‍, സജിത്ത്, അരുണ്‍ മഹാദേവന്, ജിമ്മിച്ചന്‍ ജോസ്, ദേവീ മേനോന്, വസന്താഉണ്ണി, ഐശ്വര്യാദേവി, ആഭാ ഉണ്ണി, ഗീതാഞ്ജലി തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.
ക്യാമറ-മോഹന്‍ പുതുശ്ശേരി, പി.ആര്.ഒ അജയ് തുണ്ടത്തില്‍, എ.എസ്.ദിനേശ്, പ്രൊ: കണ്ട്രോളര്-കുടപ്പനകുന്ന് രാജീവ്, ഗാനരചന-ഡോ.ഇന്ദ്രബാബു, സംഗീതം- ജമിനി ഉണ്ണികൃഷ്ണന്, ആലാപനം-എം.ജി.ശ്രീകുമാര്‍, നജീം അര്‍ഷാദ്, ലൗലി ജനാര്ദ്ദനന്, ശിവകാമി, എഡിറ്റിംഗ്-ഹരിഹരപുത്രന്‍, പശ്ചാത്തല സംഗീതം- പണ്ഡിറ്റ് രമേഷ് നാരായണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: