ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പു കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഇന്നലെ ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. മത്സരങ്ങള്‍ കേന്ദ്രീകരിച്ച് വാതുവയ്പ്പിലേര്പ്പെടുന്ന സംഘങ്ങളെ കുടുക്കുകയാണ് തെരച്ചിലിന്റെ ലക്ഷ്യം.
ദല്‍ഹി, മുംബൈ, ജയ്പൂര്‍ എന്നിവ അടക്കമുള്ളയിടങ്ങള് റെയ്ഡു ചെയ്യപ്പെട്ടവയില്‍പ്പെടുന്നു. ബെറ്റിങ് സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും അനൂപ് മഹാജന് എന്ന ഒത്തുകളിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് മൂന്നര ലക്ഷത്തോളം രൂപയും 13 മൊബൈലുകളും ഒരു എല്‍സിഡിയും കാല്കുലേറ്ററും പിടിച്ചെടുത്തു.
വാതുവയ്പ്പുകാരായ അഞ്ചുപേരെ അതിനു മുന്‍പ് കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. പിടിയിലാവരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോഴത്തെ റെയ്ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: