അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മംഗോളിയ സന്ദര്‍ശനത്തിന് ശേഷം ആ രാജ്യത്തെ കാര്‍ഷിക ഭക്ഷ്യവസ്തുമേഖലകളിലെ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്പും. യുഎഇയില്‍ രണ്ട് ദിവസത്തെ ഔദേ്യാഗിക സന്ദര്‍ശനത്തിനെത്തിയ മംഗോളിയന്‍ പ്രധാനമന്ത്രി ചിമഡ്സൈഖന്ബിലഗുമായി അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡംഗവും ലുലു ഗ്രൂപ്പ്മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി അബുദാബിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കമുള്ള മംഗോളിയയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വന്‍കയറ്റുമതി സാധ്യതകളാണുള്ളതെന്ന് കൂടിക്കാഴ്ചയില്‍ മംഗോളിയന്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ 73 ശതമാനം പ്രദേശവും കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മുപ്പത് ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് കന്നുകാലികളുടെ എണ്ണം അഞ്ച് കോടിയലധികമാണ്. ധാന്യവിളകള്‍, പച്ചക്കറികള്‍ എന്നിവയും വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. രാജ്യത്ത് നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ സഹകരണവും പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതവുമായും ഭാരത ജനതയുമായും വളരെ അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് മോദിയുടെ സന്ദര്‍ശനം സൂചിപ്പിച്ചുകൊണ്ട് ചിമഡ്സൈഖന്ബിലഗ് പറഞ്ഞു. നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മംഗോളിയയുടെ കാര്‍ഷികോത്പന്ന കയറ്റുമതിസാധ്യതകളും ഭക്ഷ്യസംസ്കരണ സാധ്യതകളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമീപഭാവിയില്‍ ഉന്നതതലസംഘം മംഗോളിയ സന്ദര്‍ശിക്കുമെന്ന് യൂസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: