തൊടുപുഴ : മറയൂര്‍ ചന്ദന ഇ – ലേലത്തില്‍ ആദ്യദിനം നികുതിയുള്‍പ്പെടെ 13 കോടിയുടെ വില്‍പ്പന. ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദന ലേലമാണ് മറയൂരില്‍ നടക്കുന്നത്. ആദ്യദിനം രണ്ട് ലേലങ്ങളിലായി 11 ടണ്‍ ചന്ദനമാണ് വിറ്റഴിഞ്ഞത്. ഇതില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ക്ലാസ് 5 വിഭാഗത്തില്‍പ്പെട്ട ചന്ദനത്തിനാണ്, കിലോ ഗ്രാമിന് 11400രൂപ. തടി ഇനത്തില്‍പ്പെട്ട ചന്ദനം പൂര്‍ണമായും വിറ്റുപോയെങ്കിലും 17 ടണ്ണോളം വരുന്ന മിക്സഡ് ചിപ്സ്, കാതല്‍ തീരെ കുറഞ്ഞ ചന്ദനം, അറക്കപ്പൊടി എന്നിവ ലേലത്തില്‍ കാര്യമായി വിറ്റഴിഞ്ഞിട്ടില്ല.
റൂട്ട് 1, 2, 3 ഇനത്തില്‍പ്പെട്ട ക്ലാസ് 7, 8, 9, ചന്ദന വിഭാഗങ്ങള്ക്ക്് 7200 രൂപയില്‍നിന്ന് 9010 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്. ചന്ദനലേലം ഇന്നും തുടരും. ഇന്ന് രാവിലെ 11 നും ഉച്ചകഴിഞ്ഞ് 2 മണിക്കുമായാണ് ലേലം നടക്കുന്നത്. രാവിലെ 14.43 ടണ്ണും ഉച്ചകഴിഞ്ഞ് 14.65 ടണ്ണുമാണ് ലേലം ചെയ്യുന്നത്്. ലേലം മുറുകുന്നതിനനുസരിച്ച് ലേലത്തിന്റെ സമയം നീളും. 7 കമ്പനികളാണ് ഇന്നലെ നടന്ന ലേലത്തില്‍ പങ്കെടുത്തത്. വര്‍ഷംതോറും ടണ്‍കണക്കിന് ചന്ദനം ഉപയോഗിക്കുന്ന ക്ഷേത്രങ്ങളുടെ സാന്നിധ്യം ലേലത്തില്‍ കുറവായിരുന്നെന്ന് മറയൂര്‍ ഡിഎഫ്ഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: