മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 40 പോയിന്റിലധികം നഷ്ടത്തില്‍ 27,650 നു താഴെയാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15 പോയിന്റ് നഷ്ടത്തില്‍ 8,360 നു താഴെയെത്തി.
ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത് കെയര്‍, മെറ്റല്‍, ബാങ്കിംഗ് തുടങ്ങി പ്രധാന സെക്ടറുകളെല്ലാം തന്നെ നഷ്ടത്തിലാണ്. നിക്ഷേപകരുടെ ലാഭമെടുപ്പാണു വിപണിയിലെ ഇടിവിനു കാരണമെന്നാണു വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: