കൊച്ചി: ഈ ആഴ്ച മെയ് 15 മുതല്‍ മെയ് 17 വരെ കോഴിക്കോടില്‍ നടക്കുന്ന ഏക്താ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് അറിയാന്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും അവസരം. ഇതിനായി പുതുതായി ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രൂപം കൊടുത്തിട്ടുണ്ട്. ആപ്പ് മുഖാന്തരം ഉപയോക്താക്കള്‍ക്ക് ഫെസ്റ്റിവലിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കും. മലയാളം ചലച്ചിത്ര ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik 247 ആണ് ആപ്പ് രൂപകല്പനയും നിര്‍മ്മിക്കുകയും ചെയ്തത്.
എമര്‍ജിങ്ങ് കേരള ടാലന്റ് അസോസിയേഷന് (EKTA) സംഘടിപ്പിക്കുന്ന ഈ ചലച്ചിത്ര മേളയില്‍ ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവിധ ഷോര്‍ട്ട് ഫിലിമുകള്‍ കോഴിക്കോട് ഗുജറാത്തി സ്കൂളില്‍ പ്രദര്‍ശിപ്പിക്കും. നിര്‍ണ്ണയത്തിനു ശേഷം തിരഞ്ഞെടുക്കപെടുന്ന ഹൃസ്വ സിനിമകള്‍ക്ക് 25 ഓളം വിഭാകങ്ങളിലായി അവാര്‍ഡുകള്‍ നല്‍കും. ഇവയില്‍ ചിലത് മികച്ച സംവിധായകന്, ക്യാമറാമാന്, എഡിറ്റര്‍, നടന്, നടി, എന്നിവയാണ്. മികച്ച ഹൃസ്വ സിനിമക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും, അവാര്‍ഡ് ശില്പവും, പ്രശസ്തി പത്രവും നല്കുന്നു. 200ല്‍ കൂടുതല്‍ ഹ്രസ്വ ചിത്രങ്ങള്‍ ആണ് സംഘാടകര്‍ക്ക് ലോകത്തിലെ പല സ്ഥലങ്ങളിലും നിന്നും എന്ട്രീസ് ലഭിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും പ്രാഥമിക നിര്‍ണ്ണയം നടത്തി തിരഞ്ഞെടുക്കപ്പെട്ട 145 ചിത്രങ്ങളായിരിക്കും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ അടങ്ങുന്ന ജൂറി കമ്മിറ്റി ചിത്രങ്ങള്‍ പരിശോധിച്ച് മികച്ച ചിത്രങ്ങളും വ്യക്തികളെയും തിരഞ്ഞെടുക്കും. ജേതാക്കള്‍ക്ക് ഫെസ്റ്റിവലിന്റെ അവസാന ദിവസത്തില്‍ സെലെബ്രിടികളും സാംസ്കാരിക പരിപാടികളും സാക്ഷ്യം വഹിക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം നല്‍കും.
ഏക്താ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മുഖ്യരക്ഷാധികാരി ശ്രീ. എം. ടി. വാസുദേവന്‍ നായരും, ശ്രീ. രഞ്ജിത്ത് ബാലകൃഷ്ണനും ശ്രീ. പി. വി. ഗംഗാധരന് എന്നിവര്‍ രക്ഷാധികാരികളുമാണ്. ബഹു. കേരളാ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീറാണ് മുഖ്യ ഉപദേഷ്ടാവ്. ശ്രീ. സഞ്ജീവ് ശിവനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. മേളയിലെ പരിപാടികള്‍ നയിക്കുന്നത് സര്‍വശ്രീ. റസൂല്‍ പൂക്കുട്ടി, ശ്രീ. സന്തോഷ് ശിവന്, ശ്രീ. ജോയ് മാത്യു, ശ്രീമതി. അഞ്ജലി മേനോന് തുടങ്ങിയ ചലച്ചിത്ര പ്രതിഭകളാണ്. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ക്യാമറാമാന് ശ്രീ. വിപിന്‍ മോഹന്‍, അന്തരിച്ച സംഗീത സംവിധായകാന്‍ ശ്രീ. എം. ബി. ശ്രീനിവസന് എന്നിവരെ ആദരിക്കുന്നു.
ഏക്തായുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ചലച്ചിത്ര മേളയുടെ മുഴുവന്‍ വിവരങ്ങളും ഷെഡ്യൂളും ഷോര്‍ട്ട് ഫിലിംസിന്റെ സ്ക്രീനിംഗ്, പ്രഗത്ഭര്‍ നയിക്കുന്ന സെമിനാറുകള്‍, ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍, കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ അറിയുവാന്‍ സാധിക്കും. മേളക്ക് ശേഷം ആപ്പില്‍ തിരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലിമുകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനായി ചേര്‍ക്കുന്നതായിരിക്കും.
ഏക്താ അപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
http://bit.ly/ektaapp അല്ലെങ്കില്‍ EKTA എന്ന് 56060 എന്ന നമ്പരില്‍ എസ്എംഎസ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: