1. ഗൗളി
ഗൗളി മുറിച്ചിട്ട
വാലിന്റെ
നൊമ്പര നൃത്തമാണ്
ഞാന്‍.
2.കണവകള്‍
കണവകള്‍
ഇന്നും ഇരപിടിക്കുന്നത്
മഷി പ്രയോഗത്തില്‍ തന്നെ,
കടല്ക്കയങ്ങളിലല്ലെന്ന്്മാത്രം.
3.കുറുക്കന്
വെയില് കൂടിവരികയാണ്
മഴകുറഞ്ഞും.
വെയിലിനെ നനച്ചുകൊണ്ട്
മഴ പെയ്യില്ലെന്ന് തിരിച്ചറിഞ്ഞ
കുറുക്കന്മാര്
കാടുവിട്ട് നാട്ടിലേക്കറിങ്ങി.
4.വാക്ക്
പറഞ്ഞ് തീര്‍ക്കാന്‍ പറ്റാത്ത
വികാര ഭാരത്താല്‍
വാക്ക്
അര്‍ത്ഥത്തിലേക്ക് തിരിച്ചുപോയി.
5.അവള്
ഊമയായ
ഒരു പുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: