ചങ്ങനാശ്ശേരി: വിശ്വഹിന്ദുപരിഷത്ത് പൊന്‍കുന്നം ജില്ലാ ഹെല്പ്പ്ലൈന് പ്രമുഖ് എന്‍.ബി സാബുരാജിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നു. തൃക്കൊടിത്താനം മാമ്മൂട്ടില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന ഒരു വെട്ട് കേസുമായി ബന്ധപ്പെട്ടാണ് സാബുരാജനെ അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. ഈ കേസുമായി സാബുരാജിന് യാതൊരു ബന്ധവുമില്ല. സാബുവിനെതിരെ കള്ളക്കേസ് ചുമത്തി തൃക്കൊടിത്താനം എസ്ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം അര്‍ദ്ധരാത്രിയില്‍ ചിറക്കടവിലെ സാബുരാജിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. വിശ്വഹിന്ദുപരിഷത്ത് ജില്ലാ നേതാവിനെ അകാരണമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പ്രതിഷേധിച്ചു. കള്ളക്കേസ് അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുവാന്‍ വിശ്വഹിന്ദുപരിഷത്ത് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ചു
പൊന്‍കുന്നം: വിശ്വഹിന്ദുപരിഷത്ത് പൊന്‍കുന്നം ജില്ലാ ഹെല്‍പ്പ് ലൈന്‍ പ്രമുഖ് എന്‍.പി. സാബുരാജിനെ കള്ളക്കേസില്‍ കുടുക്കിയ തൃക്കൊടിത്താനം പോലീസിന്റെ നടപടിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് ആവശ്യപ്പെട്ടു. ഹിന്ദുസംഘടനാ നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം ഗൂഢനീക്കത്തില്‍ പരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: