കോട്ടയം: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്സഷന് അനുവദിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. ഇത് സംബന്ധിച്ച് ബസ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധിക്കാലത്ത് ബസ് കണ്സഷന് അനുവദിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ബസ് ഉടമകള്‍ പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. അസാപ് നടത്തുന്ന സമ്മര്‍ സ്കില്‍ സ്കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും കണ്സഷന് അനുവദിക്കും.
എല്ലാ മൂന്നാം ശനിയാഴ്ചയും ആര്റ്റിഎ യോഗം ചേരാന്‍ തീരുമാനിച്ചു. മൂന്നാം ശനിയാഴ്ച അവധിയാണെങ്കില്‍ തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസമായിരിക്കും യോഗം ചേരുക. യോഗത്തില്‍ ആര്‍റ്റിഒ ബി.ജെ. ആന്റണി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: