മുണ്ടക്കയം: ഓടിക്കാന്‍ നല്കിയ ടോറസ് ലോറി ഡ്രൈവര്‍ മറിച്ചുവിറ്റത് കണ്ടെത്തി പോലീസ് പിടിച്ചെടുത്തു. മുണ്ടക്കയം സ്വദേശിയായ ലോറി ഉടമയെ വഞ്ചിച്ച് തമിഴ്നാട്ടില്‍ വിറ്റ ലോറി മാസങ്ങള്‍ക്ക് ശേഷം പോലീസ് കണ്ടെടുത്തു. പൈങ്ങണ നന്ദനം വീട്ടില്‍ വിക്രമന് നായരുടെ ഉടമസ്ഥതയിലിള്ള ടോറസ് ലോറിയാണ് മാസങ്ങള്‍ക്ക് ശേഷം മേട്ടുപാളത്തുനിന്നും പിടിച്ചെടുത്തത്. തമിഴ്നാട് ദിണ്ടിഗല്‍ വത്തല്ഗുണ്ട് സുരേഷിനെയാണ് പോലീസ് പിടികൂടിയത്. 18 ലക്ഷം രൂപ വിലവരുന്ന 2012 മോഡല്‍ ടോറസ് ലോറിയാണ് പിടികൂടിയത്. വത്തല്ഗുണ്ട് കേന്ദ്രീകരിച്ച് ഓടിയിരുന്ന ലോറി ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ലോറിയുടെ ഉടമ മുണ്ടക്കയം സ്വദേശി മരിച്ചതായുള്ള രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാണ് സുരേഷ് ലോറി കച്ചവടം നടത്തിയത്. ഇങ്ങനെ മേട്ടുപാളയം സ്വദേശി ഹക്കിനാണ് ലോറി വിറ്റതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: