കടുത്തുരുത്തി: നിക്കോസ് ഫാക്ടറിയുടെ കെട്ടിടങ്ങള്‍ കാറ്റിലും മഴയിലും തകര്‍ന്നു. കൊക്കോ കര്‍ഷകര്‍ക്ക് വേണ്ടി ഞീഴൂര്‍ മരങ്ങോലി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സഹകരണ സംഘമാണ് നിക്കോസ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഫാക്ടറിയുടെ നാലായിരം സ്ക്വയര്‍ ഫീറ്റ് വരുന്ന മൂന്ന് ഷെഡുകളാണ് തകര്‍ന്നത്. കെട്ടിടത്തിലുണ്ടായിരുന്ന ട്രയറുകള്, തടിപ്പെട്ടികള്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായി നശിച്ചു. കൊക്കോ കൃഷി നല്ല നിലയില്‍ നടന്നു വന്ന കാലത്ത് കൃഷിക്കാര്‍ക്ക് ഏറെ പ്രയോജനകരമായ നിലയില്‍ പ്രവര്‍ത്തിച്ച സഹകരണ സംഘമാണ് നിക്കോസ് ഫാക്ടറി. കൊക്കോ കൃഷി നിലച്ച് കായ് ലഭിക്കാനില്ലാതെ വന്നതോടെ പ്രവര്‍ത്തനം നിലച്ചത്. കൊക്കോ ഫാക്ടറിയില്‍ ഭരണസമിതി കര്‍ഷകര്‍ക്കായി കാര്‍ഷിക നഴ്സറിയും, സിമെന്റ് ഇഷ്ടിക നിര്‍മ്മാണ യൂണീറ്റും തുടങ്ങാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഇത് നടപ്പാക്കാനിരിക്കെയാണ് ഫാക്ടറി തകരുന്നത്. നാശനഷ്ടമുണ്ടായ സംഘത്തിന്റെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കൃഷിക്കാരും സംഘം ഭരണസമിതിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: