കൂത്താട്ടുകുളം: ഇലഞ്ഞി ജോസ്ഗിരിക്ക് സമീപം ആനയിടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വൈക്കം കുലശേഖരമംഗലം ആ ലുംതുരുത്തില് ബാബുവിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പന് എ ന്ന ആനയാണ് ഇടഞ്ഞത്.
തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാന് കുട്ടപ്പനെ മൂന്ന്തവണ ആന കുത്തിയെങ്കി ലും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു. മുത്തോലപുരം ജോസ്ഗിരി റോഡിലെ പുരയിടങ്ങളിലെ ജാതി, വാഴ, വിവിധ മരങ്ങള്‍ തുടങ്ങിയവ ആന നശിപ്പിച്ചു.
കൂത്താട്ടുകുളം ഫയര്‍ഫോഴ്സ്, പോലീസ്, കോതമംഗലത്ത് നിന്നും ഫോറസ്റ്റ് സ്ക്വാഡംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രിയും ആനയെ തളയ്ക്കാനുള്ള ശ്ര മങ്ങള്‍ തുടരുകയാണ്.
കിഴകൊമ്പില്‍ നിന്നും ഇന്നലെരാവിലെ ആനയെ അഴിച്ച് മുത്തോലപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ ജോസ്ഗിരി പള്ളിക്ക് സമീപവച്ചാണ് ആന അനുസരണകേട് കാട്ടിതുടങ്ങിയത്. തു ടര്‍ന്ന് സമീപത്തെ വയലിലേക്ക് ആന ഇറങ്ങി.
കാച്ചിറ ബേബി, ജോയി എന്നിവരുടെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.
ഇവിടെ പുരയിടത്തില്‍ നി ല്ക്കുന്ന ആനയെ മയക്കുവെടി വയ്ക്കാനായി എലിഫന്റെ സ് ക്വാഡിലെ ഡോ.തരകന്റെ നേ തൃത്വത്തിലുള്ള സംഘം എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: