കരുനാഗപ്പള്ളി: മത്സ്യം വില്ക്കാന് സ്വകാര്യമാര്ക്കറ്റ് ഉണ്ടെങ്കിലും തിരക്കേറിയ ദേശീയപാതയുടെ ഓരത്തുവച്ചുള്ള കച്ചവടം വാഹനഗതാഗതത്തെയും വഴിയാത്രികരേയും ദുരിതത്തിലാഴ്ത്തുന്നു. വവ്വാക്കാവ് ജംഗ്ഷന് കിഴക്കുവശത്തുകൂടിയുള്ള പഴയഹൈവേയിലാണ് യാത്ര തടസപ്പെടുത്തുന്ന കച്ചവടം. മത്സ്യവിപണിയോടൊപ്പം പച്ചക്കറികളും ചീനിയുമെല്ലാം ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്.
വ്യാപാരസ്ഥാപനങ്ങള്‍, ബാങ്ക്, പള്ളി, ഓട്ടോടാക്സി സ്റ്റാന്റ് എല്ലാംകൊണ്ടും തിരക്കേറിയ ഈ പ്രദേശം കയ്യേറിയാണ് കച്ചവടം നടത്തുന്നത്. പുതിയ ഹൈവേയില്‍ നിന്നും താഴ്ന്നുപോകുന്ന പഴയ ഹൈവേയിലും പരിസരത്തുമുള്ള വെള്ളം ഒഴുകിപോകാനുള്ള ഓട ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.
ചെറിയ മഴപെയ്താല്‍പോലും വെള്ളക്കെട്ടായിമാറും. ഇതുമൂലം സമീപമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ പോകേണ്ടവര്‍ മീനിന്റെയും മറ്റും അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളത്തില്‍കൂടി വേണം പോകേണ്ടത്. ഓച്ചിറ പഞ്ചായത്തിനും ഹെല്‍ത്തിലും പരാതി നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. എംഎല്‍എ സി.ദിവാകരന് പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
മാലിന്യം അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന വവ്വാക്കാവിന്റെ പരിസരങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കാലവര്‍ഷം തുടങ്ങുന്നതോടെ ദുരിതം കൂടുകയും പകര്‍ച്ചാവ്യാധികള്‍ പകരുകയും ചെയ്യും. അതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കച്ചവടം മാര്‍ക്കറ്റിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളിയും താലൂക്ക് സമിതിയംഗം വവ്വാക്കാവ് മോഹന്‍കുമാറും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: