കുന്നത്തൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് കാണിച്ച് യൂത്ത്ലീഗ് കുന്നത്തൂര്‍ നിയോജകമണ്ഡലം നേതാവിനെതിരെ യുവതിയുടെ ബന്ധുക്കള്‍ ശൂരനാട് പോലീസില്‍ പരാതി നല്കി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ശൂരനാട് സ്വദേശിയായ നേതാവ് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് വാക്ക് മാറ്റുകയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്.
പിന്നീട് മുസ്ലീംലീഗ് ഉന്നതനേതൃത്വം ഇടപെട്ട് പെണ്‍കുട്ടിയുമായി ഒത്തുതീര്‍പ്പിലാകുകയായിരുന്നു. ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ കേസെടുക്കാതെ വിടുകയായിരുന്നു. സ്വഭാവദൂഷ്യങ്ങളുടെ പേരില്‍ ഈ നേതാവിനെ നേരത്തെതന്നെ ജമാഅത്ത് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണ്.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഒരുസംഘം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പ്രബലമായ വിഭാഗം ഈ നേതാവിനെ പൂര്‍ണ്ണപിന്തുണയാണ് നല്‍കുന്നത്. അവരാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: