കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ സംരക്ഷിച്ച് ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റാക്കി മാറ്റണമെന്ന് കെഎസ്റ്റി എംപ്ലോയിസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കെഎസ്റ്റി എംപ്ലോയിസ് സംഘ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്ക് പൂര്‍ണ്ണായ വേതനവും കൃത്യമായ പെന്‍ഷനും നല്കാന് കഴിയണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എന്‍. മോഹനന്, സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.പി. വിജയന്, ജില്ലാ സെക്രട്ടറി റ്റി.എന്‍. വിക്രമന്, പി.ആര്. രാജേഷ്, ഇ.റ്റി. ഓമനക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുക, പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികളായി വി.എസ്. പ്രസ്ദ് (പ്രസിഡന്റ്), പി.പി. മുരളീധരന്, കെ.സി. മാത്യു, കെ.കെ. ശ്രീദേവ് (വൈസ് പ്രസിഡന്റുമാര്‍), ഇ.റ്റി. ഓമനക്കുട്ടന് (സെക്രട്ടറി), എന്‍. സന്തോഷ്കുമാര്‍, പി.ജി. സുനീഷ് ബാബു, ആര്. ബൈജു (ജോ. സെക്രട്ടറിമാര്‍), ജി. പ്രതാപ്കുമാര്‍ (ഖജാന്‍ജി) എന്നിവരടങ്ങുന്ന 21അംഗ സമിതിയെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: