മുണ്ടൂര്‍്: ദേശീയപാതയോരത്ത് അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും നീക്കംചെയ്യാത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാത 213ലാണ് ഈ അപകടാവസ്ഥ.
മുണ്ടൂര്‍ മുതല്‍ മണ്ണാര്‍ക്കാടുവരെയാണ് റോഡരികിലെ അപകടാവസ്ഥയിലുള്ള വന്‍മരങ്ങള്‍ വെട്ടിമാറ്റിയിട്ടുള്ളത്. അതേസമയം മുറിച്ചു കഷ്ണങ്ങളാക്കിയെങ്കിലും പലതും നീക്കംചെയ്യാതെ റോഡരികില്‍തന്നെ കിടക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും മാര്‍ഗതടസം സൃഷ്ടിച്ചാണ് ഇവയുടെ കിടപ്പ്. കൂറ്റന്‍ മരങ്ങള്‍ മുറിച്ചവയില്‍ പലതിനും വന്‍പോടുകളാണുള്ളത്. ഒരാള്‍ക്കുപോലും കയറിയിരിക്കാനുള്ള വ്യാപ്തിയുണ്ട് ഇവയ്‌ക്ക്.
മരകഷ്ണങ്ങളുടെ ഒരു ഭാഗം റോഡരികിലേക്ക് തള്ളിനില്‍ക്കുന്നത് വാഹനങ്ങള്‍ക്കു അപകടഭീഷണി സൃഷ്ടിക്കുകയാണ്. രാത്രിയില്‍ വാഹനങ്ങള്‍ സൈഡുകൊടുക്കുമ്പോഴും മറികടക്കുമ്പോഴും ഇതില്‍ തട്ടിമറിയാന്‍ സാധ്യതയുണ്ട്. മരകഷ്ണങ്ങള്‍ക്കുസമീപം സൂചനാബോര്‍ഡുകളും വെച്ചിട്ടില്ല.
മൈലംപുള്ളിക്കുസമീപം മുറിച്ചിട്ട മരങ്ങള്‍ ഏറെയും ഇത്തരത്തിലാണ് കിടക്കുന്നത്. ഇവ നീക്കം ചെയ്യാനോ അധികൃതരും താല്പര്യം കാണിക്കുന്നില്ല. മരങ്ങള്‍ നീക്കം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: